സൗദിയിലെ ചെറുകിട വ്യവസായം ത്വരിതപ്പെടുത്താന്‍ പ്രത്യേക ദൌത്യസേന

Update: 2018-05-30 04:13 GMT
സൗദിയിലെ ചെറുകിട വ്യവസായം ത്വരിതപ്പെടുത്താന്‍ പ്രത്യേക ദൌത്യസേന
Advertising

കൂടുതല്‍ മേഖലകള്‍ സ്വദേശികള്‍ക്ക് മാത്രമാക്കി ചുരുക്കണമെന്നും വ്യവസായികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Full View

സൗദിയിലെ ചെറുകിട വ്യവസായം ത്വരിതപ്പെടുത്താന്‍ സൗദി കൗണ്‍സില്‍ ഓഫ് ചേംബര്‍സ് പ്രത്യേക ദൌത്യ സേനക്ക് രൂപം നല്‍കുന്നു. ബിനാമി കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കൗണ്‍സില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കൂടുതല്‍ മേഖലകള്‍ സ്വദേശികള്‍ക്ക് മാത്രമാക്കി ചുരുക്കണമെന്നും വ്യവസായികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ പ്രശ്നം പഠിച്ച് പരിഹരിക്കുന്നതിനും വിവിധ പ്രവിശ്യകളിലെ ചേംബര്‍ ഓഫ് കൊമേഴ്സുകളുടെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യ സേന രൂപീകരിക്കുമെന്ന് സൗദി കൗന്‍സില്‍ ഓഫ് ചേംബര്‍സ് അറിയിച്ചു. ബിനാമി കച്ചവടത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചാല്‍ മാത്രമേ സ്വദേശികള്‍ കൂടുതലായി കടന്നു വരികയുള്ളൂവെന്ന് കൌണ്‍സില്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. യുവാക്കളുടെ മുന്നേറ്റവും ചെറുകിട കച്ചവടത്തിന്റെ ഉന്നമനവുമാണ് വിഷന്‍ 2030 ലക്ഷ്യം. സൗദി സമ്പദ് ഘടനയുടെ 94 ശതമാനവും ചെറുകിട സ്ഥാപനമാണ്. എന്നാല്‍ നിലവില്‍ നല്ലോരു ശതമാനവും സമ്പദ് ഘടനക്ക് ഗുണകരമല്ല. ഇതിനെ സമ്പത് ഘടനയുടെ മുഖ്യധാരയിലേക്കു കൊണ്ടുവരേണ്ടതുണ്ട്. എന്നാല്‍ മാത്രമേ സ്വദേശി യുവാക്കള്‍ ഈ മേഖലയിലേക്കു കടന്നു വരികയുള്ളുവെന്നും ചേംബര്‍ മേധാവി ഒതൈഷാന് പറഞ്ഞു. അടുത്ത മാസം നടക്കുന്ന കൗണ്‍സില്‍ ഓഫ് ചേംബര്‍സ്, വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന്റെ സംയുക്ത യോഗത്തില്‍ ദൗത്യ സേനക്കുള്ള രൂപ രേഖ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സ്വദേശി തൊഴിലാളികളില്‍ 22 ശതമാനം വനിതകളാണ്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് 33 ശതമാനമാക്കി ഉയര്‍ത്തി കൊണ്ടുവരാനുള്ള പദ്ധതിക്ക് അന്തിമ രൂപം നല്‍കിയതായും വനിതാ വ്യവസായി സമീറ അല്‍ സുവൈഗ് അറിയിച്ചു.

Tags:    

Similar News