ഖത്തറിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് സൗദി വിദേശകാര്യ മന്ത്രി
യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൗദി വിദേശ കാര്യ മന്ത്രി
ഖത്തറിന് ആവശ്യമെങ്കില്‍ ഏത് തരത്തിലുമുള്ള സഹായവും എത്തിക്കാന്‍ സൗദി തയ്യാറാണെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ അറിയിച്ചു. ഖത്തറില്‍ ഭക്ഷ്യ ക്ഷാമം ഉണ്ടെങ്കില്‍ അവശ്യ സാധനങ്ങള്‍ സൗദി അയക്കാന്‍ തയാറാണെന്നും മന്ത്രി അറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൗദി വിദേശ കാര്യ മന്ത്രി.
സൗദിയുടെ പരിതിയില്‍ പെടുന്ന വായു മാര്‍ഗം ഉപയോഗിക്കുന്നതിനാണ് നിരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അത് സൗദിയുടെ പരമാധികാരത്തില്‍ പെടുന്നതാണ്. അല്ലാത്ത ഒരു ഉപരോധവും ഖത്തറിന് മേല്‍ സൗദി പ്രഖ്യാപിച്ചിട്ടില്ല എന്നും അല്‍ ജുബൈര്‍ അറിയിച്ചു. മറ്റു രീതികളില്‍ രാജ്യത്തെ വിമാനത്താവളം, തുറമുഖം ഉപയോഗിക്കുന്നതിന് ഖത്തറിന് ഒരു തടസ്സവും ഇല്ല എന്ന് അല്‍ ജുബൈര്‍ പറഞ്ഞു.
വായു മാര്‍ഗം തടഞ്ഞ അന്തരാഷ്ട്ര വ്യാമയാന നിയമങ്ങള്‍ സൗദി ലംഘിച്ചിരിക്കുന്നു എന്ന് ഖത്തര്‍ എയര്‍ വെയ്സ് മേധാവി ആരോപിച്ചിരിന്നു. പക്ഷെ ഇതിനുള്ള പരമാധികാരം സൗദിക്ക് ഉണ്ടെന്നും അത് ഉപയോഗിക്കുക മാത്രമാണ് സൗദി ചെയ്തത് എന്നും മന്ത്രി പറഞ്ഞു. ഖത്തറില്‍ ഭക്ഷ്യ ക്ഷാമം ഉണ്ടെങ്കില്‍ അവശ്യ സാധനങ്ങള്‍ സൗദി അയക്കാന്‍ തയ്യാറാണെന്നും മന്ത്രി അറിയിച്ചു.