സൗദിയിലെ തുറമുഖ ജോലികളില്‍ സ്വദേശിവത്കരണം നടപ്പാക്കും

Update: 2018-05-30 14:08 GMT
Editor : Jaisy
സൗദിയിലെ തുറമുഖ ജോലികളില്‍ സ്വദേശിവത്കരണം നടപ്പാക്കും
Advertising

തുറമുഖങ്ങളിലെ ഓഫീസ് ജോലികള്‍ക്ക് പുറമെ ഓപറേഷന്‍, സാങ്കേതികവിദ്യ, മറൈന്‍ എന്നിവയില്‍ കൂടി സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനാണ് നീക്കം

സൗദിയിലെ തുറമുഖ ജോലികളില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍ ആമൂദി. തുറമുഖങ്ങളിലെ ഓഫീസ് ജോലികള്‍ക്ക് പുറമെ ഓപറേഷന്‍, സാങ്കേതികവിദ്യ, മറൈന്‍ എന്നിവയില്‍ കൂടി സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനാണ് നീക്കം. സ്വദേശിവത്കരണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Full View

കയറ്റുമതി, ഇറക്കുമതി എന്നിവയുടെ 90 ശതമാനവും സൗദിയില്‍ തുറമുഖം വഴിയാണ്. ഈ മേഖലയില്‍ പതിനായിരങ്ങളാണ് ജോലി ചെയ്യുന്നത്. രാഷ്ട്രത്തിന് വരുമാനമുണ്ടാക്കുന്നതിലും തൊഴിലവസരം സൃഷ്ടിക്കുന്നതിലും തുറമുഖങ്ങള്‍ക്ക് മുഖ്യ പങ്കുവഹിക്കാനാവുമെന്ന് തുറമുഖ മേല്‍നോട്ട ഉത്തരവാദിത്തം കൂടി വഹിക്കുന്ന ഗതാഗത മന്ത്രി പറഞ്ഞു. തുറമുഖങ്ങളിലെ ഓഫീസ് ജോലികള്‍ക്ക് പുറമെ ഓപറേഷന്‍, സാങ്കേതികവിദ്യ, മറൈന്‍ എന്നിവയില്‍ കൂടി സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനാണ് തുറമുഖ അതോറിറ്റിയുടെ നീക്കം. കപ്പല്‍ തുറമുഖങ്ങളുടെ വികസനവും ചരക്കുഗതാഗതത്തില്‍ വര്‍ധനവും പ്രതീക്ഷിക്കുന്നുണ്ട് സൌദി.

വിഷന്‍ 2030ന്റെ ഭാഗമായുള്ള പദ്ധതികള്‍ വഴിയാണിത്. ഈ സാഹചര്യത്തില്‍ രൂപപ്പെടുന്ന പുതിയ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് ലഭ്യമാവണമെന്നതാണ് ലക്ഷ്യം. തുറമുഖ മേഖലയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുമെന്നും വകുപ്പുമന്ത്രി പറഞ്ഞു. തുറമുഖത്തത്തെുന്ന കണ്ടെയ്നറുകളുടെ കയറ്റിറക്ക് നടപടികള്‍ 24 മണിക്കൂറിനകം പൂര്‍ത്തീകരിക്കും. കയറ്റിറക്കുസമയം കുറക്കുന്നതിലൂടെ ചരക്കുഗതാഗതം വര്‍ധിപ്പിക്കാനകുമെന്നാണ് പ്രതീക്ഷ. ഇതുഴി ഈ മേഖലയിലെ വരുമാനം വര്‍ധിക്കാനും കാരണമാവുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയില്‍ ജോലി ചെയ്യുന്ന നിര്‍ണായക സ്ഥാനങ്ങളിലുള്ള വിദേശികള്‍ സ്വദേശികള്‍ക്ക് വഴി മാറേണ്ടി വരും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News