സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ 12 ലക്ഷം ജോലികള്‍ സൃഷ്ടിക്കുമെന്ന് സൌദി
ജിദ്ദയില്‍ നടക്കുന്ന ഓഐസി തൊഴില്‍ മന്ത്രിമാരുടെ യോഗത്തിലാണ് സൌദി പ്രഖ്യാപനം നടത്തിയത്
അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ പന്ത്രണ്ട് ലക്ഷം ജോലികള്‍ സൃഷ്ടിക്കുമെന്ന് തൊഴില്‍ മന്ത്രാലയം. ജിദ്ദയില്‍ നടക്കുന്ന ഓഐസി തൊഴില്‍ മന്ത്രിമാരുടെ യോഗത്തിലാണ് സൌദി പ്രഖ്യാപനം നടത്തിയത്. തൊഴിലില്ലായ്മ നിരക്ക് 9 ശതമാനമായി കുറക്കുകയാണ് ലക്ഷ്യം.
മുസ്ലിം രാഷ്ട്രങ്ങളിലെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കണ്‍ട്രീസ് യോഗം പുരോഗമിക്കുകയാണ്. ജിദ്ദയിലാണ് ഓഐസി സമ്മേളനം. സമ്മേളനത്തിലാണ് സൌദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ നിലപാട് വ്യക്തമാക്കിയത്. സ്വകാര്യ മേഖലയില്‍ തൊഴില്‍ കണ്ടെത്താന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന് കീഴില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വരുന്നുണ്ട്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇതു വഴി പ്രതിവര്‍ഷം 2,40,000 ജോലികളാണ് ലക്ഷ്യം. 2022 ഓടെ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് ഒന്പത് ശതമാനത്തിലെത്തിക്കും. നിലവില്‍ 13 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. വിവിധ മേഖലകളിലെ സ്വദേശിവത്കരമം ഇതിന്റെ ഭാഗമാണ്. അര്‍ഹതയുണ്ടായിട്ടും ജോലി ലഭിക്കാത്ത 80 ശതമാനത്തിലേറെ വനിതകളുണ്ട് രാജ്യത്ത്. പുരുഷന്മാരില്‍ 38 ശതമാനത്തിനും ജോലിയില്ല. ഇത് ഗണ്യമായി കുറക്കാനുള്ള പദ്ദതികളും തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതിയിലുണ്ട്. ഒഐസി രാജ്യങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കാനുള്ള പദ്ധതി രൂപീകരണമാണ് ജിദ്ദയില്‍ നടക്കുന്ന സമ്മേളനത്തിന്റെ ലക്ഷ്യം.