സോളാര്‍ വിവാദം പിടിച്ചുലച്ചു; യുവ പ്രവാസി സംരംഭകന്‍റെ അനുഭവമിങ്ങനെ..

Update: 2018-05-30 11:46 GMT
Editor : Sithara
സോളാര്‍ വിവാദം പിടിച്ചുലച്ചു; യുവ പ്രവാസി സംരംഭകന്‍റെ അനുഭവമിങ്ങനെ..
Advertising

സര്‍ക്കാര്‍ തുടക്കത്തില്‍ പ്രഖ്യാപിച്ച സബ്‌സിഡിയില്‍ നിന്ന് ഉള്‍വലിഞ്ഞതോടെ ആളുകള്‍ സംരംഭത്തോട് മുഖം തിരിക്കാന്‍ തുടങ്ങി.

യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നിരവധി പ്രവാസികളാണ് സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ തുടങ്ങിയത്. എന്നാല്‍ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പിടിച്ചുലച്ചതോടെ സര്‍ക്കാര്‍ പിന്‍വലിഞ്ഞു. ഇതില്‍ വിശ്വാസമര്‍പ്പിച്ച് പങ്കാളിയായ യുവസംരംഭകര്‍ക്ക് നേരിട്ട പ്രതിസന്ധിയുടെ കഥയാണ് പ്രവാസത്തിലേക്ക് തിരിച്ചു പോകേണ്ടിവന്ന കബീര്‍ മുഹമ്മദിന് പറയാനുള്ളത്.

Full View

ആറ് വര്‍ഷം മുമ്പാണ് മലപ്പുറം ചങ്ങരംകുളം സ്വദേശി കബീര്‍ മുഹമ്മദും സുഹൃത്തും ചേര്‍ന്ന് നാട്ടില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. വീടുകള്‍ക്ക് സോളാര്‍ വൈദ്യുതി പാനല്‍ സ്ഥാപിച്ച് നല്‍കലായിരുന്നു ഇവരുടെ സംരംഭം. ഇതിനായി ഒരു കമ്പനിയും രൂപീകരിച്ചു

സര്‍ക്കാര്‍ തുടക്കത്തില്‍ പ്രഖ്യാപിച്ച സബ്‌സിഡിയില്‍ നിന്ന് ഉള്‍വലിഞ്ഞതോടെ ആളുകള്‍ സംരംഭത്തോട് മുഖം തിരിക്കാന്‍ തുടങ്ങി. ഒപ്പം വിവാദങ്ങളും. ഇതോടെ വീണ്ടും പ്രവാസിയാവേണ്ടി വന്നു കബീറിന്. ഇപ്പോള്‍ അഞ്ച് വര്‍ഷമായി സൗദിയിലെ ദമ്മാമില്‍ ഒരു ട്രേഡിംഗ് സ്ഥാപനം നടത്തിവരികയാണ് കബീര്‍.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News