ഒമാൻ-ഇന്ത്യ സ്പോർട്സ്​ മീറ്റ്​ സംഘടിപ്പിക്കുന്നു

Update: 2018-05-30 08:41 GMT
ഒമാൻ-ഇന്ത്യ സ്പോർട്സ്​ മീറ്റ്​ സംഘടിപ്പിക്കുന്നു
Advertising

ഇന്ത്യൻ എംബസി, ഒമാൻ കായിക മന്ത്രാലയം, ഇന്ത്യൻ സോഷ്യൽക്ലബ്​ എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ സോഷ്യൽക്ലബ്​ മലയാളം വിഭാഗമാണ്​ മേള സംഘടിപ്പിക്കുന്നത്

സ്വാതന്ത്ര്യത്തിന്റെ 70 ആം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഒമാൻ-ഇന്ത്യ സ്പോർട്സ്​ മീറ്റ്​ എന്ന പേരിൽ കായിക മേള സംഘടിപ്പിക്കുന്നു. ഇന്ത്യൻ എംബസി, ഒമാൻ കായിക മന്ത്രാലയം, ഇന്ത്യൻ സോഷ്യൽക്ലബ്​ എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ സോഷ്യൽക്ലബ്​ മലയാളം വിഭാഗമാണ്​ മേള സംഘടിപ്പിക്കുന്നത്​.

Full View

ഒമാൻ-ഇന്ത്യ സൗഹൃദത്തിലെയും സഹകരണത്തിലെയും പുതിയ നാഴികകല്ലാകും കായിക മേളയെന്ന്​ അംബാസഡർ ഇന്ദ്രമണി പാണ്ഡെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കായിക മേളയുടെ ലോഗോ പ്രകാശനവും അംബാസഡർ നിർവ്വഹിച്ചു. അഞ്ചു മാസം നീളുന്ന കായിക മാമാങ്കത്തിന്​ മെയ്​ നാലിനാണ്​ ഔദ്യോഗിക തുടക്കമാവുക. സുൽത്താൻ ഖാബൂസ്​ സ്​പോർട്​സ്​ കോംപ്ലക്​സിൽ വൈകുന്നേരം ആറിന്​ നടക്കുന്ന ഉദ്​ഘാടന പരിപാടിയിൽ പ്രമുഖർ പങ്കെടുക്കും. ഗോകുലം കേരള എഫ്​.സി ടീമും ഒമാനിലെ പ്രമുഖ ഫുട്​ബോൾ ക്ലബുമായുള്ള സൗഹൃദ മത്സരവും അന്നേ ദിവസം അരങ്ങേറും. ഫുട്​ബാൾ, ക്രിക്കറ്റ്​, ഹോക്കി, ബാഡ്​മിന്റൺ, വോളിബാൾ, അത്​ലറ്റിക്​സ്​ എന്നീ ഇനങ്ങളിലാണ്​ മൽസരം നടക്കുക. ഒക്​ടോബർ അവസാനം നടക്കുന്ന ഗ്രാന്റ്​ ഫിനാലെയിൽ വ്യക്​തിഗത വിജയികൾക്കും ടീമുകൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. ഒമാനിലെയും ഇന്ത്യയിലെയും വിവിധ കായിക പ്രതിഭകളെ സമാപന ചടങ്ങിൽ ആദരിക്കും. ഇരു രാജ്യങ്ങളിലെയും സർക്കാർ തലത്തിലെ വിശിഷ്​ട വ്യക്​തികളും സമാപന ചടങ്ങി​ന്റെ ഭാഗമാകും. ഇന്ത്യ,ഒമാൻ ദേശീയ ഫുട്​ബാൾ ടീമുകളുടെ സൗഹൃദ മൽസരവും സമാപന ചടങ്ങിന്റെ ഭാഗമായി ഉണ്ടാകും. ഇന്ത്യൻ സോഷ്യൽക്ലബ്​ ചെയർമാൻ ഡോ.സതീഷ്​ നമ്പ്യാർ, മലയാളം വിഭാഗം കൺവീനർ ടി.ഭാസ്​കരൻ, കായിക മന്ത്രാലയം സ്​പോർട്​സ്​ ഡെവലപ്​മെന്റ്​ ആൻറ്​ വെൽഫെയർ വിഭാഗം അസി.ഡയറക്​ടർ ജനറൽ ഹിഷാം അൽ സിനാനി, മലയാളം വിഭാഗം സ്​പോർട്​സ്​ സെക്രട്ടറി രഘുപ്രസാദ്​ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Tags:    

Similar News