തൊഴിലാളികള്‍ക്ക് മുപ്പത് ദിവസവും നോമ്പു തുറ ഒരുക്കി കാള്‍ ആന്റ് ഗൈസന്‍സ് സെന്റര്‍

Update: 2018-05-31 03:47 GMT
Editor : Jaisy
തൊഴിലാളികള്‍ക്ക് മുപ്പത് ദിവസവും നോമ്പു തുറ ഒരുക്കി കാള്‍ ആന്റ് ഗൈസന്‍സ് സെന്റര്‍
Advertising

വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന വ്യത്യസ്ത രാജ്യക്കാരായ തൊഴിലാളികള്‍ക്കാണ് ഈ ഇഫ്താര്‍ വിരുന്ന് ആശ്വാസമാവുന്നത്

Full View

സാധാരണക്കാരായ അയ്യായിരത്തോളം തൊഴിലാളികള്‍ക്ക് മുപ്പത് ദിവസവും നോമ്പു തുറ ഒരുക്കുകയാണ് ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ കാള്‍ ആന്റ് ഗൈസന്‍സ് സെന്റര്‍. വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന വ്യത്യസ്ത രാജ്യക്കാരായ തൊഴിലാളികള്‍ക്കാണ് ഈ ഇഫ്താര്‍ വിരുന്ന് ആശ്വാസമാവുന്നത്.

സനാഇയ്യയിലെ മസ്ജിദ് ഉഹ്ദിനോട് ചേര്‍ന്നാണ് പ്രധാന പന്തല്‍. വിവിധ കമ്പനികളില്‍ ജോലിയെടുക്കുന്ന നൂറ് കണക്കിന് തൊഴിലാളികളാണ് നോമ്പ് തുറക്കാന്‍ ഇവിടെ എത്തുന്നത്. ഇതിന് പുറമെ വിവിധ കേന്ദ്രങ്ങിലും ജാലിയാത്ത് നോമ്പു തുറ ഒരുക്കുന്നുണ്ട്. നോമ്പ് തുറക്കാനെത്തുന്നവര്‍ക്കായി വിവിധ ഭാഷകളില്‍ ക്ലാസുകളും നടക്കുന്നു. മലയാളത്തിലുള്ള ക്ലാസിന് ഉണ്ണീന്‍ മൌലവിയാണ് നേതൃത്വം നല്‍കുന്നത്. ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ളവര്‍ക്കാണ് നോമ്പുതുറ ഏറെ സഹായകരമാവുന്നത്.

ജാലിയാത്ത് ജനറല്‍ മാനേജര്‍ മന്‍സൂര്‍ ആല്‍ ഖൈറാത്ത്, പബ്ലിക് റിലേഷന്‍ മാനേജര്‍ മുഹമ്മദ് ബാബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ മലയാളി സന്നദ്ധ പ്രവര്‍ത്തകരാണ് ഇഫ്താറിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. നോമ്പുതുറക്ക് പുറമെ വിവിധ മത്സരങ്ങളും സമ്മാന പദ്ധതികളും സനാഇയ്യ കാള്‍ ആന്റ് ഗൈഡന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News