കുവൈത്ത് പൊതുമാപ്പ് അവസാനിക്കാന്‍ മൂന്നു ദിവസം കൂടി
10,000 ത്തിനടുത്തു ഇന്ത്യക്കാര്‍ മാത്രമാണ് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ഇതുവരെ അപേക്ഷ നല്‍കിയത്. ഇനിയും 17000 ത്തോളം ഇന്ത്യക്കാര്‍ താമസരേഖകള്‍ ഇല്ലാതെ തുടരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി മൂന്നു ദിവസം കൂടി. ഇതുവരെ ഇളവ് പ്രയോജനപ്പെടുത്തിയത് 30000ത്തോളം പേര്‍. പൊതുമാപ്പ് ഒരുമാസം കൂടി നീട്ടണമെന്ന ആവശ്യപ്പെട്ടു വിവിധ രാജ്യങ്ങളുടെ എംബസികള്‍ കുവൈത്ത് അധികൃതര്‍ക്ക് അപേക്ഷ നല്‍കി.
ഏഴുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ മാസം 29 മുതലാണ് കുവൈത്ത് താമസ നിയമലംഘകര്‍ക്കു പൊതുമാപ്പ് അനുവദിച്ചത്. അനധികൃതതാമസക്കാര്‍ക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനും പിഴയടച്ചു രേഖകള്‍ ശരിയാക്കുന്നതിനും 25 ദിവസമാണ് അനുവദിച്ചിരുന്നത്. ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ചു 1,54,000 ആണ് അനധികൃതര്‍ താമസക്കാരുടെ എണ്ണം. ഇതില്‍ 30000 മാത്രമാണ് ഇതുവരെ ഇളവ് പ്രയോജനപ്പെടുത്തിയത്.
27000 ഇന്ത്യക്കാര്‍ അനധികൃത താമസക്കാരായി രാജ്യത്തുകഴിയുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ 10,000 ത്തിനടുത്തു ഇന്ത്യക്കാര്‍ മാത്രമാണ് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ഇതുവരെ അപേക്ഷ നല്‍കിയത്. ഇനിയും 17000 ത്തോളം ഇന്ത്യക്കാര്‍ താമസരേഖകള്‍ ഇല്ലാതെ തുടരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പൊതുമാപ്പ് ആനുകൂല്യം അര്‍ഹമായവരെല്ലാം പ്രയോജനപ്പെടുത്തണമെന്ന് എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുമാപ്പിന്റെ കാലാവധി നീട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരുമാസത്തേക്കു കൂടി നീട്ടണമെന്നാവശ്യപ്പെട്ട് വിവിധ രാജ്യങ്ങളുടെ എംബസികള്‍ കുവൈത്ത് അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ കാര്യത്തില്‍ മന്ത്രാലയത്തിന് അനുകൂല സമീപനമാണേന്നാണ് സൂചന.