ഖത്തറിൽ പു​​തി​​യ അ​​ധ്യ​​യ​​ന വ​​ര്‍ഷ​​ത്തേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന സ​​മ​​യ വി​​വ​​ര പ​​ട്ടി​​ക പ്രഖ്യാപിച്ചു

Update: 2018-05-31 20:31 GMT
ഖത്തറിൽ പു​​തി​​യ അ​​ധ്യ​​യ​​ന വ​​ര്‍ഷ​​ത്തേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന സ​​മ​​യ വി​​വ​​ര പ​​ട്ടി​​ക പ്രഖ്യാപിച്ചു
Advertising

നി​​ല​​വി​​ലെ സീ​​റ്റുകളേക്കാൾ 3000 എ​​ണ്ണം കൂ​​ടി വ​​ര്‍ധി​​പ്പി​​ച്ചാ​​ണ് പു​​തി​​യ അ​​ധ്യ​​യ​​ന വ​​ര്‍ഷം തു​​ട​​ങ്ങു​​ന്ന​​ത്

ഖത്തറിൽ പു​​തി​​യ അ​​ധ്യ​​യ​​ന വ​​ര്‍ഷ​​ത്തേ​​ ക്കു​​ള്ള സ​​ര്‍ക്കാ​​ര്‍ സ്കൂ​​ളു​​ക​​ളി​​ലെ പ്ര​​വേ​​ശ​​ന സ​​മ​​യ വി​​വ​​ര പ​​ട്ടി​​ക വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രാ​​ല​​യം പ്ര​​ഖ്യാ​​പി​​ച്ചു. നി​​ല​​വി​​ലെ സീ​​റ്റുകളേക്കാൾ 3000 എ​​ണ്ണം കൂ​​ടി വ​​ര്‍ധി​​പ്പി​​ച്ചാ​​ണ് പു​​തി​​യ അ​​ധ്യ​​യ​​ന വ​​ര്‍ഷം തു​​ട​​ങ്ങു​​ന്ന​​ത്. മൂ​​ന്ന് പു​​തി​​യ സ്കൂ​​ളു​​ക​​ളു​​ം പുതുതായി പ്രവർത്തനം ആരംഭിക്കും.

Full View

രാ​​ജ്യ​​ത്തെ 199 സ​​ര്‍ക്കാ​​ര്‍ സ്കൂ​​ളു​​ക​​ളി​​ല്‍ 10000 സീ​​റ്റു​​ക​​ള്‍ ല​​ഭ്യ​​മാ​​ണെ​​ന്ന് വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ ര​​ജി​​സ്​​ട്രേ​​ഷ​​ന്‍ ആ​​ന്റ് അ​​ഡ്മി​​ഷ​​ന്‍ ഡി​​പ്പാ​​ര്‍ട്ട്മെ​​ന്റ് മേ​​ധാ​​വി വ​​ര്‍ധ അ​​ഖി​​ല്‍ പ​​റ​​ഞ്ഞു. കൂ​​ടു​​ത​​ല്‍ ജ​​ന​​ങ്ങ​​ളു​​ള്ള മേ​​ഖ​​ല​​യി​​ല്‍ പു​​തി​​യ സ്കൂ​​ളു​​ക​​ള്‍ ആ​​രം​​ഭി​​ക്കാ​​നാണ് ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രാ​​ല​​യത്തിന്റെ പ​​ദ്ധ​​തി​​. അ​​ല്‍റ​​യ്യാ​​ന്‍, ഉം​​സ​​ലാ​​ല്‍ അ​​ല്‍മി​​റാ​​ദ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് അ​​ടു​​ത്ത ര​​ണ്ട് വ​​ര്‍ഷ​​ത്തി​​നു​​ള്ളി​​ല്‍ പു​​തി​​യ സ്കൂ​​ളു​​ക​​ള്‍ വ​​രു​​ന്ന​​ത്.

ര​​ക്ഷി​​താ​​ക്ക​​ളു​​ടെ സൗ​​ക​​ര്യം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് പു​​തി​​യ അ​​ധ്യ​​യ​​ന വ​​ര്‍ഷ​​ത്തേ​​ക്കു​​ള്ള ര​​ജി​​സ്ട്രേ​​ഷ​​ന്‍ ഷെ​​ഡ്യൂ​​ള്‍ ത​​യ്യാ​​റാ​​ക്കി​​യ​ിരിക്കുന്നത് . കു​​ട്ടി​​ക​​ളു​​ടെ സാ​​ധാ​​ര​​ണ​​യു​​ള്ള സ്ഥ​​ലം മാ​​റ്റ​​ത്തി​​ന് ഈ​​ വ​​ര്‍ഷ​​ത്തെ സെ​​ക്ക​​ന്റ് ടേം ​​പ​​രീ​​ക്ഷ​​യ്ക്ക് ര​​ണ്ടാ​​ഴ്ച മു​​മ്പ് ത​​ന്നെ ന​​ട​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ച്ചി​​രു​​ന്നു. ര​​ക്ഷി​​താ​​ക്ക​​ളെ സ്കൂ​​ളു​​ക​​ള്‍ വ​​ഴി വി​​വ​​രം അ​​റി​​യി​​ക്കുകയായിരുന്നു. ഇ​​തി​​ന്റെ ര​​ണ്ടാം ഘ​​ട്ടം ആ​​രം​​ഭി​​ച്ച​​ത് ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ്. ഖ​​ത്ത​​രി​​ക​​ള്‍, ജി.​​സി.​​സി പൗ​​ര​​ന്‍മാ​​രു​​ടെ മ​​ക്ക​​ള്‍, ഖ​​ത്ത​​രി സ്ത്രീ​​ക​​ളു​​ടെ മ​​ക്ക​​ള്‍ എ​​ന്നി​​വ​​ര്‍ക്ക് സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​യ വി​​ദ്യാ​​ര്‍ഥി​​ക​​ളു​​ടെ സ്ഥ​​ലം മാ​​റ്റ​​വും ര​​ജി​​സ്ട്രേ​​ഷ​​നുമായി ഈ ​​മാ​​സം 12 വ​​രെ സമയം അനുവദിച്ചിട്ടുണ്ട് . ​ പു​​തി​​യ കു​​ട്ടി​​ക​​ളു​​ടെ ഓ​​ണ്‍ലൈ​​ന്‍ ര​​ജി​​സ്ട്രേ​​ഷ​​ന്‍ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്റെ വെ​​ബ്സൈ​​റ്റി​​ല്‍ ഉള്ള ഷെ​​ഡ്യൂ​​ളി​​ന് അ​​നു​​സ​​രി​​ച്ച് ന​​ട​​ക്കും. മെ​​യ് 13 , 14 തി​​യ​​തി​​ക​​ളി​​ലാ​​ണ് പു​​തി​​യ ഖ​​ത്ത​​രി കു​​ട്ടി​​ക​​ള്‍ക്ക് ര​​ജി​​സ്ട്രേ​​ഷ​​ന് സ​​മ​​യം ന​​ല്‍ക​​യി​​രി​​ക്കു​​ന്ന​​ത്.

Tags:    

Similar News