ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അന്താരാഷ്ട്ര യോഗ ദിനമാചരിക്കുന്നു

Update: 2018-05-31 20:30 GMT
Editor : admin
ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അന്താരാഷ്ട്ര യോഗ ദിനമാചരിക്കുന്നു
Advertising

പ്രമുഖ യോഗാചാര്യന്‍ ബാബ രാംദേവ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

Full View

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ കൂട്ട യോഗ പരിപാടി സംഘടിപ്പിക്കുന്നു. പ്രമുഖ യോഗാചാര്യന്‍ ബാബ രാംദേവ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജൂണ്‍ 18ന് വൈകിട്ട് ഏഴുമുതല്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററിലെ ശൈഖ് സഈദ് ഹാളിലാണ് പരിപാടി. യു.എ.ഇ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് റാശിദ് ആല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ ദുബൈ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് കൂട്ട യോഗ സംഘടിപ്പിച്ചിരിക്കുന്നത്. ബാബ രാംദേവിന് പുറമെ നിരവധി യോഗാചാര്യന്മാരും പരിപാടിയില്‍ പങ്കെടുക്കും. കഴിഞ്ഞവര്‍ഷം ദുബൈയില്‍ നടത്തിയ അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ വിവിധ രാജ്യക്കാരായ 10,000ഓളം പേരാണ് പങ്കാളികളായത്. ഇത്തവണ 20,000ഓളം പേരെ പ്രതീക്ഷിക്കുന്നതായി കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.

യോഗ ദിനാചരണത്തോടനുബന്ധിച്ച് സ്കൂളുകള്‍, സര്‍വകലാശാലകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് യോഗ പരിപാടികള്‍ സംഘടിപ്പിക്കും. കൂട്ടയോഗയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.iyd.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. പരിപാടിയുടെ വിശദാംശങ്ങളും ഈ വെബ്സൈറ്റിലൂടെ ലഭ്യമാകും. ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധികളായ റാശിദ് അല്‍ കമാലി, ഹെസ്സ അല്‍ഖൂസ്, എക്സ് യോഗ പ്രതിനിധി ജവാദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News