കുവൈത്തില്‍ മയക്കുമരുന്ന് വേട്ട

Update: 2018-06-01 20:56 GMT
കുവൈത്തില്‍ മയക്കുമരുന്ന് വേട്ട
Advertising

സംഭവത്തില്‍ ഒരു സിറിയക്കാരനേയും സൗദി പൗരനേയും കസ്റ്റഡിയിലെടുത്തു

Full View

കുവൈത്തില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട . ചാര്‍ക്കോള്‍ ബാഗുകള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 15 ലക്ഷത്തോളം കാപ്റ്റഗന്‍ ഗുളികകളാണ് ആഭ്യന്തര മന്ത്രാലയത്തിലെ ആന്റി നാര്‍ക്കോട്ടിക് വിഭാഗം പിടി കൂടിയത് . സംഭവത്തില്‍ ഒരു സിറിയക്കാരനേയും സൗദി പൗരനേയും കസ്റ്റഡിയിലെടുത്തു.

യുെ്രെകനില്‍ നിന്ന് ശുവൈഖ് തുറമുഖത്തെത്തിയ കണ്ടെയ്‌നറില്‍ നിന്നാണ് 11 മില്യന്‍ അമേരിക്കന്‍ ഡോളര്‍ വിലമതിക്കുന്ന കാപ്റ്റഗോണ്‍ ഗുളികളുടെ ശേഖരം ആന്റി നാര്‍ക്കോട്ടിക് വിഭാഗം പിടികൂടിയത് . രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 2 കണ്ടെയ്‌നറുകളിലായി ചാര്‍ക്കോള്‍ ബാഗുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മയക്കു മരുന്ന് കണ്ടെത്തിയത് . സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഒരു സൗദി പൗരനും സിറിയക്കാരനും ആണ് പിടിയിലായത്. അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് ലോബിയിലെ കണ്ണികളായ ഇവര്‍ രാജ്യത്തെ മയക്കുമരുന്ന് വില്‍പനക്കാര്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ഏജന്റുമാരാണെന്നാണ് നിഗമനം. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇവരെ പ്രത്യേക വിഭാഗത്തിന് കൈമാറി. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്‌മെന്റിലെത്തി മയക്കുമരുന്ന് വേട്ടക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മയക്കുമരുന്ന് ലോബികള്‍ ഉരുക്കി മുഷ്ടികൊണ്ട് നേരിടുമെന്ന് ആഭ്യന്തര മന്ത്രി പ്രസ്താവിച്ചു . തുര്‍ക്കിയില്‍നിന്നു ശുവൈഖ് തുറമുഖം വഴിഎത്തിയ 25 മില്യന്‍ ദീനാര്‍വിലമതിക്കുന്ന കാപ്റ്റഗോണ്‍ ശേഖരം കഴിഞ്ഞ മാസം ആന്റി നാര്‍ക്കോട്ടിക് വിഭാഗം പിടികൂടിയിരുന്നു

Tags:    

Similar News