സൗദി നാവികസേന വന്‍ സൈനിക അഭ്യാസത്തിന് തുടക്കം കുറിച്ചു

Update: 2018-06-01 21:08 GMT
Editor : Jaisy
സൗദി നാവികസേന വന്‍ സൈനിക അഭ്യാസത്തിന് തുടക്കം കുറിച്ചു
Advertising

നാവികസേനയുടെ എല്ലാ വിഭാഗങ്ങളും അണിനിരന്ന് 'ദിര്‍ഉല്‍ ജസീറ 1' എന്ന പേരില്‍ നടക്കുന്ന പ്രകടനം ഏത് ആക്രമണ സാധ്യതയെയും ചെറുക്കാനുള്ള പരിശീലനമാണെന്ന് ബ്രിഗേഡിയര്‍ മാജിദ് അല്‍ഖഹ്താനി പറഞ്ഞു

Full View

അറേബ്യന്‍ ഗള്‍ഫ്, ഹുര്‍മുസ് കടലിടുക്ക്, ഒമാന്‍ കടല്‍ എന്നിവ കേന്ദ്രീകരിച്ച് സൗദി നാവികസേന വന്‍ സൈനിക അഭ്യാസത്തിന് തുടക്കം കുറിച്ചു. നാവികസേനയുടെ എല്ലാ വിഭാഗങ്ങളും അണിനിരന്ന് 'ദിര്‍ഉല്‍ ജസീറ 1' എന്ന പേരില്‍ നടക്കുന്ന പ്രകടനം ഏത് ആക്രമണ സാധ്യതയെയും ചെറുക്കാനുള്ള പരിശീലനമാണെന്ന് ബ്രിഗേഡിയര്‍ മാജിദ് അല്‍ഖഹ്താനി പറഞ്ഞു.

സൌദി അറേബ്യക്കും ഇറാനും ഇടയിലുള്ള അറേബ്യന്‍ ഗള്‍ഫ്, ഹുര്‍മുസ് കടലിടുക്ക്, ഒമാന്‍ കടല്‍ എന്നിവ കേന്ദ്രീകരിച്ചാണ് സൗദി നാവികസേനയുടെ അഭ്യാസ പ്രകടനത്തിന് ചൊവ്വാഴ്ച തുടക്കം കുറിച്ചത്. സൗദി റോയല്‍ നേവിയുടെ കപ്പല്‍പടയും അതിവേഗ ബോട്ടുകളും നാവികപ്പടക്ക് പിന്തുണ നല്‍കുന്ന വിമാനങ്ങളും കാലാള്‍പ്പട, കടല്‍ സുരക്ഷ വിഭാഗവും എന്നിവയും സൈനിക പ്രകടനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് സൌദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വായു, വെള്ളം, കര മാര്‍ഗമുള്ള യുദ്ധമുറകള്‍ക്ക് പുറമെ അത്യാധുനിക പരിശീലന മുറകളും അഭ്യാസത്തിന്റെ ഭാഗമാണെന്ന് കിഴക്കന്‍ പ്രവിശ്യയിലെ കപ്പല്‍വ്യൂഹ സൈനിക മേധാവി ബ്രിഗേഡിയര്‍ മാജിദ് അല്‍ഖഹ്താനി പറഞ്ഞു. കിഴക്കന്‍ കപ്പല്‍വ്യൂഹം നടത്തുന്ന ഏറ്റവും വലിയ സൈനിക പരിശീലനമാണ് 'ദിര്‍ഉല്‍ ജസീറ 1' പ്രകടനത്തോടനുബന്ധിച്ച് നടക്കുന്നത്. സൗദി സൈന്യത്തിന്റെ മുന്‍കൂട്ടിയുള്ള പരിശീലന പദ്ധതിയുട‌െ ഭാഗമായാണ് അഭ്യാസം നടക്കുന്നതെന്ന് ബ്രിഗേഡിയര്‍ മാജിദ് അല്‍ഖഹ്താനി പറഞ്ഞു. സൗദിയുടെ കടല്‍ അതിര്‍ത്തികള്‍ സംരക്ഷിക്കാനും ഭാവിയില്‍ സാധ്യതയുള്ളയുള്ള ഏത് ആക്രമണത്തെയും ചെറുക്കാനുമുള്ള തയ്യാറെടുപ്പുകൂടിയാണെന്നും അല്‍ഖഹ്താനി പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News