പൗരാണിക കറന്‍സികളുടെയും സ്റ്റാമ്പുകളുടെയും വന്‍ശേഖരവുമായി മലയാളി പ്രവാസി

Update: 2018-06-01 03:48 GMT
പൗരാണിക കറന്‍സികളുടെയും സ്റ്റാമ്പുകളുടെയും വന്‍ശേഖരവുമായി മലയാളി പ്രവാസി
Advertising

വിവിധ രാജ്യങ്ങളുടെ പ്ളാസ്റ്റിക് കറന്‍സികളും റിസര്‍വ് ബാങ്ക് പലപ്പോളായി പുറത്തിറക്കിയ നാണയ തുട്ടുകളും ഈ കൗതുക ശേഖരത്തിലുണ്ട്

Full View

ലോക രാജ്യങ്ങള്‍ വിവിധ കാലഘട്ടങ്ങളില്‍ പുറത്തിറക്കിയ കറന്‍സികള്‍ ശേഖരിക്കുകയാണ് റിയാദില്‍ ഒരു മലയാളി പ്രവാസി. മലപ്പുറം കരിഞ്ചാപ്പടി സ്വദേശി അബ്ദുറഹീമാണ് പൗരാണിക കറന്‍സികളും സ്റ്റാമ്പുകളും ശേഖരിച്ച് പ്രവാസ ജീവിത്തിലെ ഒഴിവുസമയം ധന്യമാക്കുന്നത്.

പൗരാണികവും ആധുനികവുമായ അനേകം അപൂര്‍വ്വ കറന്‍സികള്‍. ലോക രാജ്യങ്ങള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ പുറത്തിറക്കിയ സ്റ്റാമ്പുകള്‍. ഒരണയും ഓട്ട മുക്കാലും ഉള്‍പ്പെടെ നാണയ ശേഖരങ്ങള്‍ കാലഘണനയില്‍ മാഞ്ഞുപോകുന്ന ചരിത്ര ശേഷിപ്പുക്കളാണ് ഈ പ്രവാസി മലയാളി പുതുതലമുറക്ക് കാത്തുവെക്കുന്നത്. വിവിധ രാജ്യങ്ങളുടെ പ്ളാസ്റ്റിക് കറന്‍സികളും റിസര്‍വ് ബാങ്ക് പലപ്പോളായി പുറത്തിറക്കിയ നാണയ തുട്ടുകളും ഈ കൗതുക ശേഖരത്തിലുണ്ട്. പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയിലും റഹീമിന്റെ പ്രവര്‍ത്തനത്തിന് കുടുംബത്തിന്റെ പൂര്‍ണ പിന്തുയാണുള്ളത്.

മഹാന്‍മാരുടെയും രാജാക്കന്‍മാരുടെയും പേരില്‍ പുറത്തിറങ്ങിയ സ്റ്റാമ്പുകളും കറന്‍സികളും അനേകം ചരിത്ര സാക്ഷ്യങ്ങളുടെ മുദ്രകൂടിയാണ്. സൗദിയില്‍ വിവിധ രാജാക്കന്‍മാരുടെ ഭരണകാലത്ത് പുറത്തിറക്കിയ കറന്‍സികളും നാണയങ്ങളും ഈ ശേഖരത്തിലുണ്ട്. കുട്ടിക്കാലത്ത് കൗതുകത്തിന് തുടങ്ങിയ വിനോദം ഇന്ന് അപൂര്‍വ്വ ശേഖരമായാണ് വളര്‍ന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ശേഖരത്തിലെ പലതും റഹീം മോഹ വിലകൊടുത്ത് നേടിയതുമാണ്.

Tags:    

Similar News