സൗദി അരാംകോ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന്

Update: 2018-06-01 18:32 GMT
Editor : Subin
സൗദി അരാംകോ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന്
Advertising

ഊര്‍ജ്ജ മേഖലയില്‍ പൊതു മേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയിലുമായി ചേര്‍ന്നായിരിക്കും പദ്ധതികള്‍. 

സൗദി അരാംകോ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് തയ്യാറാകുന്നു. ഇതോടെ ഇന്ത്യയിലെ ഊര്‍ജ മേഖലയില്‍ വന്‍ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപത്തോടെ രാജ്യത്ത് ആയിരക്കണക്കിന് തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും. പദ്ധതിയെ പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നത്.

ഇന്ത്യയിലെ ഊര്‍ജ മേഖലയിലെ നാല് വന്‍കിട പദ്ധതികളാണ് സൗദി അരാംകോ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ അരാംകോ ഏഷ്യ ഓഫീസ് തുറന്ന് അരാംകോ സി. ഇ. ഒ അമീന്‍ നാസര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഊര്‍ജ്ജ മേഖലയില്‍ പൊതു മേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയിലുമായി ചേര്‍ന്നായിരിക്കും പദ്ധതികള്‍. ഇതിനുള്ള ചര്‍ചകള്‍ പുരോഗമിക്കുന്നുണ്ട്.

ഇന്ത്യയിലുള്ള മാനവ വിഭവശേഷിയാണ് അരാംകോയുടെ മുഖ്യ ലക്ഷ്യം. ഏഷ്യന്‍ രാജ്യങ്ങളിലെ എണ്ണ വിപണിയില്‍ ഇതോടെ അരാംകോ സാന്നിധ്യമുറപ്പിക്കും. ഇറാഖില്‍നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത്. അരാംകോയുടെ പ്രവേശനത്തോടെ ഇതില്‍ വലിയ മാറ്റം വരും. ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ സാഹചര്യങ്ങളുമുണ്ടാകും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News