ഉംറയ്ക്കൊപ്പം ഇനി സൌദി ചുറ്റിക്കറങ്ങാം; പുതിയ ടൂര്‍ പാക്കേജുമായി ടൂറിസം അതോറിറ്റി

Update: 2018-06-01 15:31 GMT
Editor : admin
ഉംറയ്ക്കൊപ്പം ഇനി സൌദി ചുറ്റിക്കറങ്ങാം; പുതിയ ടൂര്‍ പാക്കേജുമായി ടൂറിസം അതോറിറ്റി
Advertising

ഇസ്ലാമിക ചരിത്ര ശേഷിപ്പുകള്‍ അടുത്തറിയാനും സൌദിയുടെ ടൂറിസം വികസനത്തിനും പദ്ധതി സഹായകരമാവും.

Full View

സൗദിയില്‍ ഉംറ തീര്‍ഥാനത്തിനെത്തുന്നവര്‍ക്ക് രാജ്യത്തിന്റെ ഇതര മേഖലകളില്‍ കൂടി സന്ദര്‍ശനം നടത്താന്‍ അവസരം നല്‍കുന്ന വിശാല ഉംറ പാക്കേജ് പദ്ധതിക്ക് തുടക്കമായി. സൌദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍റ് നാഷണല്‍ ഹെരിറ്റേജ് പ്രസിഡന്‍റ് അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാനാണ് പദ്ധതിയുടെ ഉത്ഘാടനം നിര്‍വഹിച്ചത്. ഇസ്ലാമിക ചരിത്ര ശേഷിപ്പുകള്‍ അടുത്തറിയാനും സൌദിയുടെ ടൂറിസം വികസനത്തിനും പദ്ധതി സഹായകരമാവും.

പുതിയ പദ്ധതി പ്രകാരം ഉംറ തീര്‍ഥാടകര്‍ക്ക് സൗദിയിലെ പ്രധാന നഗരങ്ങള്‍, ഇസ്ലാമിക ചരിത്ര സ്മാരകങ്ങള്‍, ടൂറിസ്റ്റ് മേഖലകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കനുള്ള അവസരം ലഭിക്കും. സാംസ്കാരിക പരിപാടികള്‍, മെഡിക്കല്‍ ടൂര്‍, വൈജ്ഞാനിക, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടും. വിവിധ പ്രദര്‍ശനങ്ങള്‍ കാണാനും സമ്മേളനങ്ങളില്‍ പങ്കെടുക്കാനും കഴിയും.

ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് നിലവില്‍ മക്ക, മദീന ജിദ്ദ എന്നിവിടങ്ങളില്‍ മാത്രമേ സന്ദര്‍ശനത്തിന് അനുമതിയുള്ളൂ. ആഭ്യന്തരം, വിദേശകാര്യം, ഹജ്ജ് മന്ത്രാലയം എന്നിവയോട് സഹകരിച്ച് സൗദി ടൂറിസം അതോറിറ്റിയാണ് ഉംറ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സാമൂഹിക, സാംസ്കാരിക, പൈതൃക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെ സൌദിയെ അടുത്തറിയുന്നതിനും ഇസ്ലാമിക ചരിത്രത്തെ മനസ്സിലാക്കാനും അവസരം നല്‍കുകയാണ് ചെയ്യുന്നതെന്ന് സൗദി ടൂറിസം ആന്‍റ് നാഷണല്‍ ഹെറിറ്റേജ് അതോറിറ്റി പ്രസിഡണ്ട് അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ പറഞ്ഞു. ഉംറ തീര്‍ഥാടകര്‍ക്ക് അവരുടെ കര്‍മ്മങ്ങളെല്ലാം ഭംഗിയായി നിര്‍വഹിച്ചശേഷം രാജ്യത്തിന്റെ മനസ് തൊട്ടറിയാനുള്ള അവസരം കൂടിയാണ് ടൂറിസം പാക്കേജ്. സാമ്പത്തിക വാണിജ്യ നേട്ടമല്ല ലക്ഷ്യമിടുന്നതെന്നും അമീര്‍ സുല്‍ത്താന്‍ പറഞ്ഞു.

മുസ്ലിം സമൂഹത്തെ അവരുടെ മത, സാംസ്കാരിക, പൈതൃക വേരുകളുമായി ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ ഏത് രീതിയിലാണ് പദ്ധതി നടപ്പാക്കുകയെന്ന് വ്യക്തമല്ല. സൌദിയില്‍ ടൂറിസ്റ്റ് വിസ ലഭ്യമല്ലാത്തിനാല്‍ സൌദി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ പദ്ധതി സഹായകരമാവും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News