സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലെ അധ്യാപകര്‍ക്ക് വന്‍തുക 'ലെവി' വരുന്നു
Update: 2018-06-01 16:39 GMT
ഇവര്‍ പ്രതിവര്‍ഷം 9500 റിയാലാണ് ലെവിയടക്കേണ്ടത്
സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് വന്‍തുക 'ലെവി' വരുന്നു. ആശ്രിത വിസയിലെത്തി അജീര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് വര്‍ക്ക് പെര്‍മിറ്റ് നേടിയവരാണ് എംബസി സ്കൂളുകളില്‍ ഭൂരിഭാഗവും. ഇവര്‍ പ്രതിവര്‍ഷം 9500 റിയാലാണ് ലെവിയടക്കേണ്ടത്. ഇതോടെ മലയാളികളുള്‍പ്പെടെ സൌദിയിലെ 90 ശതമാനം അധ്യാപകരും പ്രതിസന്ധിയിലാകും.