യമനില്‍ കലുഷിത സാഹചര്യം; വെടിനിര്‍ത്തണമെന്ന നിര്‍ദേശത്തിന് പിന്തുണയുമായി സൌദി
സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലെ അല്‍ യമാമ കൊട്ടരത്തിലായിരുന്നു യോഗം
യമനില്‍ സാഹചര്യം കലുഷിതമായതിനാല്‍ വെടിനിര്‍ത്തണമെന്ന സഖ്യസേനാ നിര്‍ദേശത്തിന് പിന്തുണയുമായി സൌദി മന്ത്രി സഭ. പ്രശ്നപരിഹാരത്തിന് ചര്‍ച്ചയാകാമെന്ന സഖ്യസേനാ നിര്‍ദേശവും മന്ത്രി സഭ സ്വാഗതം ചെയ്തു. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലെ അല്‍ യമാമ കൊട്ടരത്തിലായിരുന്നു യോഗം.
നിയന്ത്രണം വിടുകയാണ് യമനിലെ സാഹചര്യം. ആദ്യ തലസ്ഥാനം സന്‍ആ ഹൂതികളുടെ കയ്യില്‍. സന്‍ആ പിടിച്ചെടുക്കും വരെ താല്‍ക്കാലിക തലസ്ഥാനമായി പ്രഖ്യാപിച്ച ഏദന്‍ വിഘടനവാദികളുടെ കയ്യിലും. ഇതിനിടയില്‍ സഖ്യസേന ഇടപെടല്‍ എങ്ങിനെയാകുമെന്നതില്‍ വ്യക്തതയില്ല. ഇതിനിടെയാണ് ഇന്നലെ സഖ്യസേന വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തത്. സഖ്യസേനയിലെ പ്രധാന കക്ഷിയായി സൌദി ഈ തീരുമാനത്തെ പിന്താങ്ങി. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ അല്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ചര്‍ച്ചയാകാമെന്ന നിര്‍ദേശവും സ്വഗതം ചെയതു. യമനിലെ നിയമാനുസൃത ഭരണകൂടത്തെ പുനസ്ഥാപിക്കാന്‍ പിന്തുണക്കണമെന്നും സൌദി യമന്‍ ജനതയോട് ആവശ്യപ്പെട്ടു. മേഖലയിലെ സുസ്ഥിരതയും സുരക്ഷയും പരിഗണിച്ച് ഹൂതികള്‍ക്കെതിരായി ഒറ്റക്കെട്ടായി നീങ്ങേണ്ട സാഹചര്യമാണിത്. ഇതിനിടയില്‍ യമനിലുണ്ടായ നിലവിലെ സാഹചര്യത്തിന് രാഷ്ട്രീയ പരിഹാരമുണ്ടാക്കണമെന്നും സൌദി പറഞ്ഞു. പുതിയ സാഹടചര്യത്തില്‍ ചര്‍ച്ചയാണ് ആവശ്യം. ഇതിന് സന്നദ്ധമാണെന്ന സഖ്യസേനാ നിര്‍ദേശത്തോടൊപ്പമാണ് തങ്ങളെന്നും മന്ത്രിസഭാ യോഗം വിശദീകരിച്ചു.