ദുബൈയില്‍ മരുന്ന് വാങ്ങാന്‍ മൊബൈല്‍ ആപ്

Update: 2018-06-01 02:39 GMT
ദുബൈയില്‍ മരുന്ന് വാങ്ങാന്‍ മൊബൈല്‍ ആപ്
Advertising

ആസ്റ്റര്‍ ഫാര്‍മസിയാണ് യു എ ഇയിലെ ആദ്യ ഓണ്‍ലൈന്‍ മരുന്ന് വിപണന ആപ്ലിക്കേഷന് തുടക്കം കുറിച്ചത്

ദുബൈയില്‍ മരുന്ന് വാങ്ങാന്‍ ഇനി ഫാര്‍മസിയില്‍ പോയി കാത്തുനില്‍ക്കണ്ട. മരുന്ന് വീട്ടിലെത്തിക്കാനും മൊബൈല്‍ ആപ്ലിക്കേഷന്‍ റെഡി. ആസ്റ്റര്‍ ഫാര്‍മസിയാണ് യു എ ഇയിലെ ആദ്യ ഓണ്‍ലൈന്‍ മരുന്ന് വിപണന ആപ്ലിക്കേഷന് തുടക്കം കുറിച്ചത്.

Full View

ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന അറബ് ഹെല്‍ത്ത് ആരോഗ്യ സമ്മേളനത്തിലാണ് ആസ്റ്റര്‍ ഫാര്‍മസി മരുന്നുകള്‍ ആവശ്യക്കാരെ തേടിയെത്തുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചത്. മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യാവുന്ന www.asteronline.com മിന്റെ തുടര്‍ച്ചയായാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍. പ്ലേസ്റ്റോറിലും ആപ്സ്റ്റോറിലും ആസ്റ്റര്‍ ഫാര്‍മസി എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഓര്‍ഡര്‍ ചെയ്താല്‍ ഒരു മണിക്കൂറിനുള്ളില്‍ മരുന്ന് വീട്ടിലെത്തും. യു എ ഇയില്‍ ആദ്യയാണ് ഇത്തരമൊരു സൗകര്യം. മരുന്നുകള്‍ക്ക് പുറമെ ആസ്റ്റര്‍ പുറത്തിറക്കുന്ന ആരോഗ്യ ഉല്‍പന്നങ്ങളും മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഓര്‍ഡര്‍ ചെയ്യാം.

Tags:    

Similar News