ഇത്തിഹാദ് എയര്‍വേസിന്റെ ബാഗേജ് നിയമം പരിഷ്കരിച്ചു

Update: 2018-06-01 18:09 GMT
ഇത്തിഹാദ് എയര്‍വേസിന്റെ ബാഗേജ് നിയമം പരിഷ്കരിച്ചു
Advertising

ബാഗേജുകളുടെ തൂക്കത്തിന് പരിധിയുണ്ടെങ്കിലും ബാഗേജുകളുടെ എണ്ണത്തിന് പുതിയ നിയമപ്രകാരം നിയന്ത്രണമില്ല

അബൂദബിയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസിന്റെ ബാഗേജ് നിയമം പരിഷ്കരിച്ചു. ബാഗേജുകളുടെ തൂക്കത്തിന് പരിധിയുണ്ടെങ്കിലും ബാഗേജുകളുടെ എണ്ണത്തിന് പുതിയ നിയമപ്രകാരം നിയന്ത്രണമില്ല.

Full View

ജനുവരി 31 മുതലാണ് ഇത്തിഹാദ് എയര്‍വേസില്‍ പരിഷ്കരിച്ച ബാഗേജ് നിയമം നിലവില്‍ വന്നത്. ജിസിസി രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി ഇക്കണോമി ക്ലാസിനെ നാലായി തിരിച്ചിട്ടുണ്ട്. ഇകോണമി ഡീല്‍, സേവര്‍, ക്ലാസിക്, ഇക്കണോമി ഫ്ലക്സ് എന്നിങ്ങനെയാണ് വേര്‍തിരിവ്. ഇതില്‍ ഇക്കോണമി ഫ്ലക്സ് ഒഴികെയുള്ള ക്ലാസുകളില്‍ 30 കിലോയാണ് ചെക്ക് ഇന്‍ ബാഗേജ് അലവന്‍സ്, ഫക്സില്‍ 35 കിലോ അനുവദിക്കും. ബിസിനസ് ക്ലാസില്‍ 40 കിലോ, ഫസ്റ്റ്ക്ലാസില്‍ 50 കിലോ ബാഗേജ് തുടരും. നേരത്തേ ഇക്കണോമി ക്ലാസിന് 30 കിലോയാണ് അനുവദിച്ചിരുന്നത്. ഇന്ത്യയില്‍ നിന്ന് തിരിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഒരേ ബാഗേജ് അലവന്‍സായിരിക്കും. അനുവദിച്ച തൂക്കത്തില്‍ കൂടാതെ എത്രയെണ്ണം ബാഗേജും കൊണ്ടുപോകാം. എന്നാല്‍, ഒരു ബാഗേജ് 32 കിലോയില്‍ കൂടാന്‍ പാടില്ല.

Tags:    

Similar News