കെ.ഐ.ജി കുവൈത്ത് മര്‍ഹബന്‍ യാ റമദാന്‍ സമ്മേളനം സംഘടിപ്പിച്ചു
വിശുദ്ധ റമദാന് മുന്നോടിയായി കെ.ഐ.ജി കുവൈത്ത് മര്‍ഹബന്‍ യാ റമദാന്‍ സമ്മേളനം സംഘടിപ്പിച്ചു. എറണാകുളം മസ്ജിദുദ്ദഅവ ഇമാമും, , മീഡിയവണ്‍ വഴിവിളക്ക് പ്രോഗ്രാം അവതാകരനുമായ ബഷീര്‍ മുഹിയദ്ധീന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
വിശുദ്ധ റമദാന് മുന്നോടിയായി കെ.ഐ.ജി കുവൈത്ത് മര്‍ഹബന്‍ യാ റമദാന്‍ സമ്മേളനം സംഘടിപ്പിച്ചു. എറണാകുളം മസ്ജിദുദ്ദഅവ ഇമാമും, , മീഡിയവണ്‍ വഴിവിളക്ക് പ്രോഗ്രാം അവതാകരനുമായ ബഷീര്‍ മുഹിയിദ്ധീന്‍ മുഖ്യ പ്രഭാഷണം നിർവഹിച്ചു. മംഗഫ് നജാത്ത് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ കെ.ഐ.ജി ഈസ്റ്റ് മേഖല പ്രസിഡന്റ് കെ.മൊയ്തു അധ്യക്ഷനായിരുന്നു. ശരീരത്തിനകത്തെ മനസ്സിന്റെ കരുത്ത് തിരിച്ചറിഞ്ഞു പ്രയോജനപ്പെടുത്താനുള്ള പരിശീലനമാണ് വിശുദ്ധ റമദാന്‍ നല്‍കുന്നതെന്ന് മുഖ്യപ്രഭാഷകന്‍ പറഞ്ഞു . വിശ്വാസികളുടെ അതിഥിയായി എത്തുന്ന വിശുദ്ധ റമദാനിനെ പ്രായോഗികമായി സമീപിക്കാന്‍ തയ്യാറാകണമെന്നും ഖുര്‍ആനിക അധ്യാപനങ്ങളെ അനുധാവനം ചെയ്യാന്‍ വിശാസികള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു .ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ സകാത്ത് ക്രിയാത്മകമായി നടപ്പിലാക്കിയാല്‍ ലോകത്ത് നിന്നും ദാരിദ്ര്യം പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ സാധിക്കുമെന്ന് 'സകാത്ത് പ്രാധാന്യവും പ്രയോഗവും' എന്ന തലക്കെട്ടില്‍ പ്രഭാഷണം നടത്തിയ കെ.ഐ,ജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി പറഞ്ഞു. ജനറല്‍ സെക്രട്ടറി പി.ടി ശരീഫ്, ആസാദ് എസ്.എ.പി, നജീബ് എം.കെ , കെ.അബ്ദു റഹ്മാന്‍, ഷറഫുദ്ധീന്‍ എസ്.എ.പി, ഫിറോസ് ഹമീദ് , നജീബ് സി.കെ എന്നിവര്‍ സംബന്ധിച്ചു. എ.സി സാജിദ് സ്വാഗതവും , നിയാസ് ഇസ്‍ലാഹി നന്ദിയും പറഞ്ഞു. അബ്ദുല്‍ ബാസിത്ത് പാലാറ ഖുര്‍ആന്‍ പാരായണം നടത്തി.