സൌദിയില്‍ നിയമലംഘകര്‍ക്കുള്ള പരിശോധനയില്‍ കൂടുതല്‍ കൊടും കുറ്റവാളികള്‍ പിടിയില്‍
റിയാദിലെ ശുമൈസി, അല്‍ ഫൈസലിയ, തുമാമ, ബത്ഹ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്
സൌദിയില്‍ നിയമലംഘകരായ വിദേശികള്‍ക്കുള്ള പരിശോധനയില്‍ കൂടുതല്‍ കൊടും കുറ്റവാളികള്‍ പിടിയിലായി. മോഷ്ടാക്കളും പിടിയിലായിട്ടുണ്ട്. ഇന്നലെ മാത്രം റിയാദില്‍ ആയിരത്തിലേറെ പേര്‍ നിയമ ലംഘനത്തിന് അകത്താണ്.
റിയാദിലെ ശുമൈസി, അല്‍ ഫൈസലിയ, തുമാമ, ബത്ഹ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. നിയമ ലംഘകരില്ലാത്ത രാജ്യം ക്യാമ്പയിന്റെ ഭാഗമായാണ് പരിശോധന. പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ ആരംഭിച്ചതാണ് ക്യാമ്പയിന്‍. കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനയില്‍ കൊടും കുറ്റവാളികളും മോഷ്ടാക്കളും പിടിയിലായിരുന്നു. ഇതേ രീതിയില്‍ കഴിഞ്ഞ ദിവസം 5 പേര്‍ അകത്തായി. പൊലീസ് തിരയുന്ന കുറ്റവാളികളാണ് പിടിയിലായത്. കാര്‍ മോഷണം, കൃത്രിമ രേഖ ഉണ്ടാക്കുന്നവര്‍, വിദേശ സുരക്ഷാ ജീവനക്കാര്‍ എന്നിവരേയും അറസ്റ്റ് ചെയ്തു. ഇന്നലെ അറസ്റ്റിലായ 885 വിദേശികളില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകരുമുണ്ട്. വിവിധ വ്യാജ ഉത്പന്നങ്ങളുടെ വന്‍ ശേഖരവും പിടിച്ചെടുത്തു. കടകളിലും തെരുവുകളിലും നടകത്തിയ പരിശോധനയിലാണിത്. ചെറുകിട സ്ഥാപനങ്ങളും ഗോഡൌണുകളും പരിശോധിക്കുന്നുണ്ട്. രണ്ടു ദിവസം മുന്‍പുള്ള ഔദ്യോഗിക കണക്കനുസരിച്ച് അര ലക്ഷത്തിലേറെ പേര്‍ പിടിയിലാണ് പരിശോധനയില്‍.