സൌദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധന; പിടിയിലായവരുടെ എണ്ണം 1.6 ലക്ഷം

Update: 2018-06-02 07:55 GMT
Editor : Jaisy
സൌദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധന; പിടിയിലായവരുടെ എണ്ണം 1.6 ലക്ഷം
Advertising

പൊതുമാപ്പിന് ശേഷം ആരംഭിച്ച നിയമലംഘകരില്ലാത്ത രാജ്യം ക്യാമ്പയിന്റെ ഭാഗമായാണ് പരിശോധന

സൌദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധനയില്‍ പിടിയിലായവരുടെ എണ്ണം ഒരു ലക്ഷത്തി അറുപതിനായിരം കവിഞ്ഞു. പൊതുമാപ്പിന് ശേഷം ആരംഭിച്ച നിയമലംഘകരില്ലാത്ത രാജ്യം ക്യാമ്പയിന്റെ ഭാഗമായാണ് പരിശോധന. ഇഖാമ ഉണ്ടായിട്ടും കയ്യില്‍ സൂക്ഷിക്കാത്തതിന് നൂറുകണക്കിന് പേരെ പിഴയടപ്പിച്ച് വിട്ടയച്ചു.

ആഭ്യന്തര മന്ത്രാലയമാണ് കണക്കുകള്‍ പുറത്ത് വിട്ടത്. നവംബര്‍ പതിനഞ്ചിന് ശേഷമാരംഭിച്ച പരിശോധനയിലെ കണക്കുകളാണിത്. 16 ദിവസത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടിയത് ഒന്നരലക്ഷത്തോളം പേരാണ്. തൊഴില്‍ നിയമലംഘനത്തിന് മാത്രം പിടിയിലായത് മലയാളികളടക്കം അന്‍പനായിരത്തോളം പേര്‍. ഇഖാമയില്‍ രേഖപ്പെടുത്തിയതല്ലാത്ത ജോലി ചെയ്യുന്നവരും പിടിയിലായി. ഇഖാമ നിയമലംഘനത്തിന് ഒരുലക്ഷത്തോളം പേരാണ് അകത്തായത്. പുറത്തിറങ്ങുമ്പോള്‍ കൈവശം ഇഖാമയില്ലാതിരുന്ന നൂറിലേറെ പേരെ പിടികൂടി.
3000 റിയാല്‍ പിഴ അടപ്പിച്ചാണ് ഇവരെ വിട്ടയച്ചത്. രാജ്യത്തേക്കുള്ള അതിര്‍ത്തി ലംഘിച്ചെത്തിയ പതിനയ്യായിരത്തിലേറെ പേരെയും അറസ്റ്റ് ചെയ്തു. യമനികളും എത്യോപ്യക്കാരുമാണ് ഇതില്‍ ഭൂരിഭാഗവും. വഴിയോരക്കച്ചവടം നടത്തുന്നവര്‍ക്കും കനത്ത പിഴ ചുമത്തി. നിയമ ലംഘകര്‍ക്ക് സൌകര്യം ചെയ്തുകൊടുത്തതിന് 416 വിദേശികളാണ് പിടിയിലായത്. സൌകര്യം നല്‍കിയ 67 സൌദി പൌരന്മാരും അകത്തായി. ഇവരില്‍ 45 പേരെ നടപടിക്ക് ശേഷം വിട്ടയച്ചു. രാജ്യത്തൊട്ടാകെ പിടിയിലായവരില്‍ 1404 സ്ത്രീകളുമുണ്ട്. കാല്‍ലക്ഷത്തിലേറെ വിദേശികളെ ഇതിനകം നാടു കടത്തി.
ഇവര്‍ക്കിനി സൌദിയിലേക്ക് മടങ്ങിവരാനാകില്ല. പതിനേഴായിരം പേരാണ് നാടുകടത്തല്‍ നടപടിക്കായി വിവിധ എംബസികളിലുള്ളത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News