ഖുര്‍ആനികാശയങ്ങളുടെ കലിഗ്രഫിയുമായി അറബികള്‍ക്കിടയില്‍ ഒരു മലയാളി

Update: 2018-06-02 19:00 GMT
ഖുര്‍ആനികാശയങ്ങളുടെ കലിഗ്രഫിയുമായി അറബികള്‍ക്കിടയില്‍ ഒരു മലയാളി
Advertising

ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ മെഡിക്കല്‍ അനിമിനിസ്‌ട്രേറ്ററായി ജോലിചെയ്യുന്നതിനിടയില്‍ ലഭിക്കുന്ന ഇടവേളകളിലാണ് അറബിക് കാലിഗ്രഫിക്കിദ്ദേഹം സമയം കണ്ടെത്തുന്നത്. 

ഖുര്‍ആനിക വിജ്ഞാനിയങ്ങളെ ആസ്പദമാക്കിയുള്ള പരമ്പരാഗത അറബിക് കാലിഗ്രഫിയിലൂടെ ശ്രദ്ധേയനായ ഒരു മലയാളിയുണ്ട് ദോഹയില്‍. അറബ് സാഹിത്യ പഠനത്തിലും ഇസ്ലാമിക പ0നഗവേഷണങ്ങളിലും മുഴുകിയിരിക്കുന്ന സലീം ഹമദാനിയാണ് സ്വദേശികള്‍ക്കിടയില്‍ സുപരിചിതനായ ഈ മലയാളി കാലിഗ്രാഫര്‍.

Full View

ഖുര്‍ആനിക ആശയങ്ങളെ ലാവണ്യത്തിളക്കമുള്ള അക്ഷരങ്ങളിലൂടെ പ്രതിഫലിപ്പിക്കുകയാണ് കോഴിക്കോട് താമരശ്ശേരി സ്വദേശിയായ സലീം ഹമദാനി യെന്ന കാലിഗ്രഫി കലാകാരന്‍. ഖത്തറിലെ സ്വദേശികള്‍ക്കിടയില്‍ അറിയിപ്പെടുന്ന കലാകാരനായ ഇദ്ദേഹം ഒരു പതിറ്റാണ്ടിലധികമായി ഇസ്ലാമിക പഠന ഗവേഷണങ്ങളിലേര്‍പ്പെട്ടുവരികയാണ്. ഇസ്ലാമിക സൗന്ദര്യശാസ്ത്രത്തിലുള്ള പഠനത്തിലൂടെയാണ് ഹമദാനി പരമ്പരാഗത അറബിക് കാലിഗ്രഫി സ്വായത്തമാക്കിയത്.

പൗരാണിക അറബിക് ഗ്രന്ധങ്ങള്‍ പലതും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനുള്ള ഉദ്യമത്തില്‍ കൂടിയാണ് ഇസ്ലാമിക പണ്ഡിതനായിരുന്ന അബ്ദുല്ല ഹമദാനിയുടെ മകനായ സലീം ഹമദാനി. ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ മെഡിക്കല്‍ അനിമിനിസ്‌ട്രേറ്ററായി ജോലിചെയ്യുന്നതിനിടയില്‍ ലഭിക്കുന്ന ഇടവേളകളിലാണ് അറബിക് കാലിഗ്രഫിക്കിദ്ദേഹം സമയം കണ്ടെത്തുന്നത്.

Tags:    

Similar News