ഖത്തര്‍ അമീറിന് ദോഹയില്‍ ജനകീയ സ്വീകരണം

Update: 2018-06-03 13:43 GMT
Editor : Jaisy
ഖത്തര്‍ അമീറിന് ദോഹയില്‍ ജനകീയ സ്വീകരണം
ഖത്തര്‍ അമീറിന് ദോഹയില്‍ ജനകീയ സ്വീകരണം
AddThis Website Tools
Advertising

ദോഹ കോര്‍ണീഷിലൊരുക്കിയ സ്വീകരണ പരിപാടിയില്‍ സ്വദേശികളും വിദേശികളും തടിച്ചുകൂടി

യുഎന്‍ പൊതുസഭയെ അഭിമുഖീകരിച്ച് രാജ്യത്ത് തിരിച്ചെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ദോഹയില്‍ ജനകീയ സ്വീകരണം നല്‍കി . രാജ്യത്തിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായി നടത്തിയ വിദേശയാത്രയില്‍ ലോക നേതാക്കളുടെ മുമ്പാകെ നേരിട്ട് നിലപാടറിയിച്ചാണ് ഖത്തര്‍ അമീര്‍ തിരിച്ചെത്തിയത്‌. ദോഹ കോര്‍ണീഷിലൊരുക്കിയ സ്വീകരണ പരിപാടിയില്‍ സ്വദേശികളും വിദേശികളും തടിച്ചുകൂടി.

Full View

12 ദി​വ​സം നീ​ണ്ട് നി​ന്ന വി​ദേ​ശ പ​ര്യ​ട​ന​ത്തി​ന് ശേ​ഷം രാ​ജ്യ​ത്ത് തി​രി​ച്ചെ​ത്തി​യ ഖ​ത്ത​ർ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്ക് പ്രൗ​ഢ ഗം​ഭീ​ര സ്വീ​ക​ര​ണമാണ് ദോഹയില്‍ നല്‍കിയത് . വൈകിട്ട് ആ​റ് മ​ണി​യോ​ടെ ഹ​മ​ദ്​ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ അ​മീറിന് ​ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളും മ​ന്ത്രി​മാ​രും സൈ​നി​ക-​സു​ര​ക്ഷ മേ​ധാ​വി​ക​ളും മ​റ്റ് പ്ര​മു​ഖ​രും അ​ട​ങ്ങി​യ വ​ലി​യ സം​ഘം ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. 6 30 ഓടെ കോര്‍ണീഷിലെത്തി .സ്ത്രീകളും കുട്ടികളുമടക്കം സ്വദേശികളും വിദേശികളും നേരത്തെ തന്നെ കാത്തിരിപ്പ് തുടങ്ങിയിരുന്നു. കുട്ടികള്‍ പാട്ടുപാടിയാണ് അമീറിനെ വരവേറ്റത്.

'കു​ല്ലു​നാ ത​മീം, കു​ല്ലു​നാ ഖ​ത്ത​ർ, ത​മീം അ​ൽ​മ​ജ്ദ്' തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ന്ന് പൊ​ങ്ങി. ഇടക്ക് ജനക്കൂട്ടത്തിലേക്കിറങ്ങാനും ശൈഖ് തമീം സമയം കണ്ടെത്തി. അ​മീ​റിന്റെ ജ്യേ​ഷ്ഠ​നും പ്ര​ത്യേ​ക പ്ര​തി​നി​ധി​യു​മാ​യ ശൈ​ഖ് ജാ​സിം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യാ​ണ് അ​മീ​റി​നെ​യും വ​ഹി​ച്ചു​ള്ള വാ​ഹ​നം ഓ​ടി​ച്ച​ത്. ഖ​ത്ത​ർ പ​താ​ക​യും അ​മീ​റിന്റെ 'ത​മീം അ​ൽ​മ​ജ്ദ്' ചി​ത്ര​ങ്ങ​ളു​മാ​യാ​ണ് ജ​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കാ​ൻ കോ​ർ​ണി​ഷി​ൽ അ​ണി​നി​ര​ന്ന​ത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News