ബാഗേജ് മോഷണം തടയാം; ബാഗേജ് റാപ്പിങ് വഴി
എയര്‍പോര്‍ട്ടിലെ റാപ്പിങിന് നിരക്ക് കൂടുതലാണെങ്കില്‍ വീട്ടിലും ബാഗേജ് റാപ്പ് ചെയ്യാം.
വിമാനത്താവളങ്ങളില്‍ ബാഗേജുകള്‍ മോഷ്ടിക്കുന്ന സംഭവങ്ങള്‍ തുടരുകയാണ്. ബാഗേജ് തുറന്ന് സാധനങ്ങള്‍ കൈക്കലാക്കുന്നത് തടയാനുള്ള മാര്‍ഗങ്ങളെ കുറിച്ച് യാത്രക്കാരെ ബോധവാന്‍മാരാക്കുകയാണ് മോഷണം തടയാനുള്ള മാര്‍ഗം. ബാഗേജ് റാപ്പിങ് മോഷണം തടയാനുള്ള പോംവഴികളില്‍ ഒന്നാണ്.
സിബ്ബ് ഉപയോഗിച്ച് അടക്കുകയും തുറക്കുകയും ചെയ്യുന്ന ബാഗേജുകളാണ് പലപ്പോഴും മോഷ്ടാക്കള്‍ ലക്ഷ്യമിടുന്നത്. ഒന്നുകില്‍ സിബ്ബ് ലോക്ക് ചെയ്യുകയോ അല്ലെങ്കില്‍ ബാഗേജ് പോളിത്തീന്‍ കൊണ്ട് പൊതിയുകയോ ആണ് സുരക്ഷിതമായ മാര്‍ഗം. എയര്‍പോര്‍ട്ടിലെ റാപ്പിങിന് നിരക്ക് കൂടുതലാണെങ്കില്‍ വീട്ടിലും ബാഗേജ് റാപ്പ് ചെയ്യാം.
കറക്കാന്‍ കഴിയുന്ന സ്റ്റൂള്‍ ലഭിക്കുന്നില്ലെങ്കില്‍ വലിയ പാത്രങ്ങള്‍ വെച്ചും ബാഗേജ് കറക്കാന്‍ പൊളിത്തീന്‍ റാപ്പിങ് നടത്താം. സിബ്ബുകള്‍ പൂര്‍ണായും കവറിന് ഉള്ളിലാണെന്ന് ഉറപ്പുവരുത്തണം. സിബ്ബുകള്‍ എളുപ്പത്തില്‍ തുറക്കാനുള്ള അവസരം മോഷ്ടാക്കള്‍ക്ക് നല്‍കാതിരുന്നാല്‍ മോഷണം തടയാം.