ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ സുരക്ഷക്കായി പുതിയ സെക്യൂരിറ്റി റോബോട്ട്
ആഭ്യന്തരമന്ത്രാലയത്തിന്റെയും ലഖ്‌വിയയുടെയും സംയുക്ത സംരംഭമാണിത്
ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ സുരക്ഷക്കായി പുതിയ സെക്യൂരിറ്റി റോബോട്ട് അവതരിപ്പിച്ചു. കള്ളലക്ഷണമുള്ള വ്യക്തികളെ മുതല്‍ കള്ളനോട്ടുകള്‍ വരെ കണ്ടെത്താനാവുന്ന റോബോട്ട് ഖത്തറില്‍ തന്നെ വികസിപ്പിച്ചെടുത്തതാണ്. ആഭ്യന്തരമന്ത്രാലയത്തിന്റെയും ലഖ്‌വിയയുടെയും സംയുക്ത സംരംഭമാണിത് .
കാഴ്ചയില്‍ ഒരു സ്‌കൂട്ടറാണെന്നു തോന്നിക്കുന്ന ഈ സെക്യൂരിറ്റി റോബോട്ട് ഇനി ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും. അറൈവല്‍ ടെര്‍മിനലില്‍ നിലയുറപ്പിക്കുന്ന റോബോട്ട് ആവശ്യമെങ്കില്‍ ഡിപ്പാര്‍ച്ചറിലും വിമാനത്താവളത്തിലുടനീളവും ഇങ്ങനെ കറങ്ങി നടക്കും . 100 മീറ്റര്‍ ദൂരെ നിന്നു തന്നെ സംശയാസ്പദമായ വ്യക്തികളെയും ബാഗേജുകളെയും തിരിച്ചറിയാനാവുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. കള്ളനോട്ടുകള്‍ നിരോധിത വസ്തുക്കള്‍ എന്നിവ കണ്ടെത്തുന്നതോടൊപ്പം യാത്രക്കാരുടെ ഹൃദയമിടിപ്പും വിരലടയാളവും മനസിലാക്കി പ്രവര്‍ത്തിക്കാനും റോബോട്ടിനാവും . ലഖ്വിയയിലെ കമാണ്ടര്‍ ഓഫ് സെക്യൂരിറ്റി മേജര്‍ അലി ഹസന്‍ അല്‍ റാഷിദ് 7 മാസം കൊണ്ടാണ് സുരക്ഷാ റോബോട്ട് വികസിപ്പിച്ചെടുത്തത് .
ആഭ്യന്തര മന്ത്രാലയവും ലഖ്വിയയും സംയുക്തമായി നടപ്പിലാക്കുന്ന സെക്യൂരിറ്റി റോബോട്ട് ആദ്യം പരീക്ഷിക്കുന്നത് വിമാനത്താവളത്തിലാണെങ്കിലും തു ടര്‍ന്ന് ഹമദ് തുറമുഖത്തും കര അതിര്‍ത്തികളിലും ഷോപ്പിഗ് മാള്‍ സ്റ്റേഡിയങ്ങള്‍ തുടങ്ങിയ ജനത്തിരക്കുള്ള സ്ഥലങ്ങളിലും സ്ഥാപിക്കാനും സുരക്ഷാവിഭാഗത്തിന് പദ്ധതിയുണ്ട്.യാത്രക്കാര്‍ക്ക് ലളിതമായ നടപടികളിലൂടെ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കാവുന്ന ഇ ഗേറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ തുടര്‍ച്ച കൂടിയാണിത് .