ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റി ഏഴാം വാര്‍ഷികവും കലാസന്ധ്യയും നടത്തി

Update: 2018-06-04 14:24 GMT
Editor : Jaisy
ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റി ഏഴാം വാര്‍ഷികവും കലാസന്ധ്യയും നടത്തി
Advertising

സമ്മേളനത്തില്‍ യാത്രയയപ്പും വിവിധ മേഖലയില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള ഉപഹാരവിതരണവും നടന്നു

സൌദിയിലെ റിയാദില്‍ ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റി ഏഴാം വാര്‍ഷികവും കലാസന്ധ്യയും നടത്തി. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സിഎം കുഞ്ഞി കുമ്പള പരിപാടി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ യാത്രയയപ്പും വിവിധ മേഖലയില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള ഉപഹാരവിതരണവും നടന്നു.റിയാദിലെ എക്സിറ്റ് 18ലെ നോഫാ ഓഡിറ്റോറിയത്തിലായിരുന്നു സമ്മേളനം. കേരളത്തിലെ ഇടതു ഭരണം നിരാശാ ജനകമാണെന്ന് കൊല്ലം ജില്ലാ കമ്മററി ഏഴാം വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ് പറഞ്ഞു.

Full View

സെന്‍ട്രല്‍ കമ്മററി വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് ബാലു കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. ഒ ഐ സി സി ഗ്ലോബല്‍ കമ്മറ്റി മെമ്പറായ ഷിഹാബ് കൊട്ടുകാട്, ചെറുകഥകളും കവിതകളും രചിച്ച കൊല്ലം പുനലൂര്‍ സ്വദേശി മന്‍ഷാദ് അങ്കലത്ത് എന്നിവര്‍ക്ക് ജില്ലാ കമ്മററി ഉപഹാരം നല്‍കി. വിവിധ പ്രതിഭകള്‍ക്ക് ഉപഹാരങ്ങളും നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് യാത്രയയപ്പും സമ്മേളനത്തില്‍ നല്‍കി. ഷാജി കുന്നിക്കോട്, സലിം കളക്കര, ഷാനവാസ് മുനമ്പത്ത്, അഷ്‌റഫ് വടക്കേവിള, സജി കായംകുളം, അബ്ദുള്ള വല്ലാഞ്ചിറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സമ്മേളനത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. ഷെഫീഖ് പൂരക്കുന്നില്‍, അദുല്‍റഷീദ് അബ്ദുല്‍ സലിം , അലക്‌സ് കൊട്ടാരക്കര, റഹ്മാന്‍ മുനമ്പത്ത് എന്നിവര്‍ സംസാരിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News