മസ്ജിദുല്‍ ഹറമില്‍ നിന്നും ശ്രുതി മധുരമായി ബാങ്ക് വിളിക്കുന്ന അലി അഹമ്മദ് അൽ മുല്ല
മസ്ജിദുല്‍ ഹറാമിലെ ചീഫ് മുഅദ്ദിനായ 73 വയസുകാരനായ അലി അഹമ്മദ് അൽ മുല്ലയാണ് ആ ശബ്ദത്തിനുടമ
മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്നും കേൾക്കുന്ന ശ്രുതി മധുരമായ ബാങ്ക് വിളിക്കുന്ന ആളെ പരിചയപ്പെടാം. മസ്ജിദുല്‍ ഹറാമിലെ ചീഫ് മുഅദ്ദിനായ 73 വയസുകാരനായ അലി അഹമ്മദ് അൽ മുല്ലയാണ് ആ ശബ്ദത്തിനുടമ. കഴിഞ്ഞ 43 വർഷങ്ങളായി ഇദ്ദേഹം ബാങ്ക്‌വിളി തുടർന്നുകൊണ്ടിരിക്കുന്നു.
മക്കയിലെ മസ്ജിദുൽ ഹറാം സന്ദർശിച്ചവരും അല്ലാത്തവരുമായി ഈ ബാങ്കുവിളി കേൾക്കാത്തവരായി ആരും ഉണ്ടാവില്ല. ഹൃദയഹാരിയായ ശബ്ദത്തില്‍ ഈ ബാങ്ക് വിളിക്കുന്നത് മക്കയിലെ ബിലാൽ എന്ന പേരിലറിയപ്പെടുന്ന അലി അഹമ്മദ് അൽ മുല്ലയാണ്. 1975 ൽ തന്റെ 14 ആം വയസ് മുതൽ മസ്ജിദുൽ ഹറാമിൽ ബാങ്ക് വിളിച്ചു തുടങ്ങിയിരുന്നുവെങ്കിലും 1984 മുതലാണ് ഔദ്യോഗികമായി അദ്ദേഹം മുഅദ്ദിനായി നിയമിതനാവുന്നത്. 73 വയസായിട്ടും ശബ്ദത്തിൽ ഒരു ഇടർച്ചയുമില്ലാതെ ഇന്നും ഇത് തുടരുന്നു. പിതാമഹന്റെയും പിതാവിന്റെയും പിന്തുടർച്ചയിലൂടെ ലഭിച്ചതാണ് ബാങ്കുവിളിക്കുന്ന ജോലി. ശ്രുതി മധുരമായി ബാങ്ക് വിളിക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാൾക്കും നൽകാനുള്ള അലി അഹമ്മദ് അൽ മുല്ലയുടെ ഉപദേശം ഇതാണ്.
സവിശേഷ ദിവസങ്ങളിൽ മദീനയിലെ മസ്ജിദുന്നബവിയിലും ഇദ്ദേഹം ബാങ്ക് വിളിക്കാറുണ്ട്. അമേരിക്ക, മലേഷ്യ, ഇന്തോനേഷ്യ, ഗൾഫ് രാജ്യങ്ങൾ തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിലെ വിവിധ പള്ളികളിലും ഇദ്ദേഹത്തിന് ബാങ്ക് വിളിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഈദ് ദിനങ്ങളിലെ ഇദ്ദേഹത്തിന്റെ തക്ബീർ വിളികളും ലോക പ്രശസ്തമാണ്.