കുവൈത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഇന്ത്യൻ വിദ്യാർഥിക്ക്​ സ്കോളർഷിപ്പ്​ നൽകുന്നു

Update: 2018-06-04 08:53 GMT
Editor : Jaisy
കുവൈത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഇന്ത്യൻ വിദ്യാർഥിക്ക്​ സ്കോളർഷിപ്പ്​ നൽകുന്നു
Advertising

കുവൈത്ത് സർവകലാശാലയിൽ ഫാക്കൽറ്റി ഓഫ് ശരീഅ ആൻഡ് ഇസ്‌ലാമിക് സ്റ്റഡീസിലേക്കാണ് സ്കോളർഷിപ്പ്

കുവൈത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം മികച്ച ഇന്ത്യൻ വിദ്യാർഥിക്ക്​ സ്കോളർഷിപ്പ്​ നൽകുന്നു . കുവൈത്ത് സർവകലാശാലയിൽ ഫാക്കൽറ്റി ഓഫ് ശരീഅ ആൻഡ് ഇസ്‌ലാമിക് സ്റ്റഡീസിലേക്കാണ് സ്കോളർഷിപ്പ് . 12ാം തരം പരീക്ഷയിൽ ഉന്നത വിജയം നേടിയ ഒരു ഇന്ത്യൻ വിദ്യാർത്ഥിയെയാണ് സ്കോളർഷിപ്പിനായി പരിഗണിക്കുക.

Full View



സ്‌കോളർഷിപ്പിനായുള്ള അപേക്ഷാഫോറം ജൂൺ 19 മുതൽ ആഗസ്റ്റ് 9 വരെ യൂണിവേഴ്‌സിറ്റി ഓഫീസിൽ നിന്ന് ലഭിക്കും . പന്ത്രണ്ടാം ക്ലാസ്സ് പാസ്സായ വിദ്യാർത്ഥികൾ പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 30 നു മുൻപ് ഇന്ത്യൻ എംബസിയിലെ വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം .അപേക്ഷകന്റെ പാസ്പോർട്ട്, സിവിൽ ഐഡി പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയുടെ മാർക്ക് ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. പ്ലസ് ടു പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിയുടെ അപേക്ഷ റെക്കമെന്റേഷൻ ലെറ്റർ സഹിതം എംബസി യൂണിവേഴ്‌സിറ്റിക്ക് കൈമാറും . യൂണിവേഴ്‌സിറ്റി നടത്തുന്ന യോഗ്യതാ പരീക്ഷക്ക് ശേഷമായിരിക്കും സ്‌കോളർഷിപ്പ് അനുവദിക്കുക .സെപ്തംബർ 10 നു തിങ്കളാഴ്ച യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ് യോഗ്യതാ പരീക്ഷ നടക്കുക കൂടുതൽ വിവരങ്ങൾക്ക്​ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാവുന്നതാണ് .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News