വാഹനാപകടമുണ്ടാക്കി നിർത്താതെ പോയ മലയാളി യുവാവിനു മാപ്പ് നൽകി രാജകുടുംബാംഗം
അമീറിന്റെ പിതൃസഹോദര പുത്രനും രാജ്യ സുരക്ഷാ വിഭാഗം അണ്ടർ സെക്രട്ടറിയുമായ ഷെയ്ഖ് മിഷാൽ അൽ ജറാഹ് അൽ സബാഹ് ആണ് തന്റെ വാഹനത്തിൽ ഇടിച്ചു നിർത്താതെപോയ ഡ്രൈവർക്കു മാപ്പ് നൽകിയത്
കുവൈത്തിൽ വാഹനാപകടമുണ്ടാക്കി നിർത്താതെ പോയ മലയാളി യുവാവിനു മാപ്പ് നൽകി രാജകുടുംബാംഗം . അമീറിന്റെ പിതൃസഹോദര പുത്രനും രാജ്യ സുരക്ഷാ വിഭാഗം അണ്ടർ സെക്രട്ടറിയുമായ ഷെയ്ഖ് മിഷാൽ അൽ ജറാഹ് അൽ സബാഹ് ആണ് തന്റെ വാഹനത്തിൽ ഇടിച്ചു നിർത്താതെപോയ ഡ്രൈവർക്കു മാപ്പ് നൽകിയത് .
ഇബ്രാഹിം എന്ന മലയാളി യുവാവാണ് അപ്രതീക്ഷിതമായുണ്ടായ സംഭവത്തിലൂടെ അറബ് മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. സംഭവമിങ്ങനെ കഴിഞ്ഞ ദിവസം ഇയാൾ ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു . അപകടശേഷം പരിഭ്രാന്തിയിൽ വാഹനം നിർത്താതെ പോയ ഇബ്റാഹിം വൈകാതെ തന്നെ പോലീസിന്റെ പിടിയിലായി . സുരക്ഷാകാര്യ അണ്ടർ സെക്രട്ടറിയുടെ വാഹനവുമായാണ് കൂട്ടിയിടിച്ചതെന്നതൊന്നും ഇയാൾക്ക് അറിയുമായിരുന്നില്ല. അപകടത്തിൽ പരിക്കേറ്റ ഷെയ്ഖ് മിഷാൽ ആശുപത്രിയിലിരിക്കെയാണ് ഇന്ത്യക്കാരൻ പിടിയിലായ വിവരം അറിയുന്നത്. ഉടനെ തന്നെ ഇബ്രാഹിമിനെ വിട്ടയക്കാൻ നിർദേശം നൽകി . എന്ന് മാത്രമല്ല . ഇബ്റാഹിമിനെ ദീവാനിയയിലേക്ക് ക്ഷണിച്ച് പരിചയപ്പെടുകയും ഉപദേശിക്കുകയും ചെയ്തു . ഷെയ്ഖ് മിഷാലിന്റെ കാരുണ്യത്തിനു നന്ദി പറഞ്ഞ ഇബ്രാഹിം ഇനിയൊരിക്കലും തെറ്റ് ആവർത്തിക്കില്ലെന്ന് പ്രതിജ്ഞയെടുത്താണത്രെ മടങ്ങിയത്.