കാവാലം നാരായണ പണിക്കര്‍ക്ക് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ അക്ഷരാഞ്ജലി

Update: 2018-06-05 16:28 GMT
കാവാലം നാരായണ പണിക്കര്‍ക്ക് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ അക്ഷരാഞ്ജലി
Advertising

കാവാലത്തെ കുറിച്ച് കാലം കാവാലം എന്ന പേരില്‍ പുറത്തിറക്കുന്ന ലേഖന സമാഹരത്തിന്റെ പ്രകാശനമാണ് കാവാലത്തിന്റെ ഗാനങ്ങളും കവിതകളും കോര്‍ത്തിണക്കിയ അനുസ്മരണ ചടങ്ങായി മാറിയത്.

Full View

കാവാലം നാരായണ പണിക്കര്‍ക്ക് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ അക്ഷരാഞ്ജലി. കാവാലത്തെ കുറിച്ച് കാലം കാവാലം എന്ന പേരില്‍ പുറത്തിറക്കുന്ന ലേഖന സമാഹരത്തിന്റെ പ്രകാശനമാണ് കാവാലത്തിന്റെ ഗാനങ്ങളും കവിതകളും കോര്‍ത്തിണക്കിയ അനുസ്മരണ ചടങ്ങായി മാറിയത്.

ദുബൈയിലെ ഹിറ്റ് എഫ്എം വാര്‍ത്താ വിഭാഗം മേധാവി ഷാബു കിളിത്തട്ടിലാണ് കാവാലം നാരായണപ്പണിക്കരെ കുറിച്ചുള്ള പ്രമുഖരുടെ ഓര്‍മകുറിപ്പുകള്‍ കാലം കാവാലം എന്ന പേരില്‍ പുറത്തിറക്കിയത്. കാവാലത്തിന്റെ പേരക്കുട്ടി നാരായണിക്ക് ആദ്യ പ്രതി കൈമാറി കവി മധുസൂദനന്‍ നായര്‍ പ്രകാശനം നിര്‍വഹിച്ചു. എഴുത്തുകാരായ ശ്രീകുമാരൻ തമ്പി, സച്ചിദാനന്ദൻ, സംഗീതസംവിധായകൻ എംജി രാധാകൃഷ്ണന്റെ പത്നി പദ്മജ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കാവാലത്തിന്റെ കവിതകളും ഗാനങ്ങളുമായി കണ്ണൂരിലെ വീട്ടമ്മ കനകം, ഗായിക നിമ്മി തുടങ്ങിയവര്‍ വേദിയിലെത്തി. ദുബൈയിലെ വാദ്യകലാകാരന്‍മാരും അണിനിരന്നു. കാലം കടന്നുപോയാലും എല്ലാകാലവും കാവാലത്തിന്റേതാണെന്ന് ഓര്‍മിപ്പിക്കുകയിരുന്നു ഗാനാര്‍ച്ചന.

Tags:    

Similar News