സൌദിയില്‍ മീറ്ററുകള്‍ സ്ഥാപിക്കാത്ത ടാക്സികള്‍ക്ക് പിഴ

Update: 2018-06-05 10:05 GMT
Editor : Jaisy
സൌദിയില്‍ മീറ്ററുകള്‍ സ്ഥാപിക്കാത്ത ടാക്സികള്‍ക്ക് പിഴ
Advertising

യൂണിഫോം ധരിക്കാത്തവര്‍ക്ക് അഞ്ഞൂറ് റിയാലും ഈടാക്കുന്നുണ്ട്

നിയമങ്ങള്‍ പാലിക്കാത്ത ടാക്സികള്‍ക്കെതിരെ സൌദി പൊതു ഗതാഗത വകുപ്പ് പിഴ ഈടാക്കി തുടങ്ങി. മീറ്ററുകള്‍ സ്ഥാപിക്കാത്ത ടാക്സികള്‍ക്ക് അയ്യായിരം റിയാലാണ് പിഴ. യൂണിഫോം ധരിക്കാത്തവര്‍ക്ക് അഞ്ഞൂറ് റിയാലും ഈടാക്കുന്നുണ്ട്.

Full View

സൌദിയിലെ ഗതാഗത നിയമങ്ങള്‍ പാലിക്കാത്ത ടാക്സികള്‍ക്കെതിരെയാണ് നടപടി. ടാക്സികള്‍ സഞ്ചരിക്കുന്ന ദൂരം കാണിക്കാന് നിര്‍ബന്ധമായും മീറ്റര്‍ ഘടിപ്പിച്ചിരിക്കണം. നിയമം പാലിക്കാത്തവര്‍ക്ക് അയ്യായിരം റിയാലാണ് പിഴ. കഴുകാത്ത വാഹനങ്ങള്‍ക്കും വൃത്തിയില്ലാത്ത വാഹനങ്ങള്‍ക്കും അയ്യായിരം തന്നെ പിഴ നല്‍കണം. ടാക്സിയാണാങ്കില്‍ ഇത് കാണിക്കുന്ന ബോര്‍ഡ് നിര്‍ബന്ധമായും വാഹനത്തിന് മുകളിലുണ്ടാകണം. വാഹനത്തിനകത്ത് കമ്പനിയുടെ രേഖകള്‍ പ്രദര്‍ശിപ്പിക്കാതിരുന്നാല്‍ 800 റിയാലാണ് പിഴ. ഫസ്റ്റ് എയ്ഡ് കിറ്റ്, തീയണക്കാനുള്ള ഉപകരണം, ഹസാര്‍ഡ് ട്രയാങ്കിള്‍ എന്നിവ ഇല്ലാത്ത ടാക്സികല്‍ക്ക് 500 റിയാലാമ് പിഴ. ലൈസന്‍സില്ലാതെ വാഹനമോട്ടിയാല്‍ അയ്യായിരം റിയാല്‍ പിഴ അടക്കേണ്ടി വരും. നിയമ ലംഘനം ഗുരുതരമാണെങ്കില്‍ വാഹനം പിടിച്ചെടുത്ത് ഡ്രൈവറെ നാടുകടത്തുമെന്നും പൊതുഗതാഗത വിഭാഗം മുന്നറിയിപ്പ് നല്‍കി. നിയമ ലംഘനം പരിശോധിക്കാന്‍ വരും ദിവസങ്ങളില്‍ പരിശോധനയുണ്ടാകും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News