ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് അഷ്റഫ് താമരശ്ശേരി

Update: 2018-06-05 08:28 GMT
Editor : Sithara
ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് അഷ്റഫ് താമരശ്ശേരി
Advertising

പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് കൂടിയായ അഷ്റഫ് താമരശ്ശേരിക്കാണ് ദുബൈ പൊലീസ് ശ്രീദേവിയുടെ മൃതദേഹം വിട്ടുനല്‍കിയത്.

ലോകം ആദരിക്കുന്ന അഭിനേത്രി ശ്രീദേവിയുടെ ഭൗതികദേഹം ദുബൈയില്‍ ഏറ്റുവാങ്ങാനുള്ള നിയോഗം മലയാളി സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു. പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് കൂടിയായ അഷ്റഫ് താമരശ്ശേരിക്കാണ് ദുബൈ പൊലീസ് ശ്രീദേവിയുടെ മൃതദേഹം വിട്ടുനല്‍കിയത്.

Full View

കഴിഞ്ഞ മൂന്ന് രാവും പകലും ശ്രീദേവിയുടെ മൃതദേഹം വിട്ടുകിട്ടാനും കഴിയും വേഗം നാട്ടിലെത്തിക്കാനും വിയര്‍പ്പൊഴുക്കിയത് മലയാളി സാമൂഹ്യ പ്രവര്‍ത്തകരായിരുന്നു. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏര്‍പ്പെടുത്തിയ ഉദ്യോഗസ്ഥനൊപ്പം രേഖകള്‍ ശരിയാക്കാന്‍ പരക്കം പാഞ്ഞതും ഇവര്‍ തന്നെ. നീണ്ട ദുരൂഹതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ ലോകം ഒരു നോക്കുകാണാന്‍ കാത്തിരുന്ന നടിയുടെ മൃതദേഹം വിശ്വസ്തതയോടെ പൊലീസ് കൈമാറിയതും അഷ്റഫ് താമരശ്ശേരിക്കാണ്. എംബാം സര്‍ട്ടിഫിക്കറ്റില്‍ അക്കാര്യം പൊലീസ് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തു.

നാസര്‍ നന്തി, നസീര്‍ വാടാനപ്പള്ളി, റിയാസ് എന്നീ സാമൂഹ്യ പ്രവര്‍ത്തകരും ആദ്യ ദിവസം മുതല്‍ സജീവമായി സേവനരംഗത്തുണ്ടായിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News