സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയ നടപടി; പ്രവാസി രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്കക്ക് പരിഹാരമായില്ല

Update: 2018-06-05 21:32 GMT
Editor : Jaisy
സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയ നടപടി; പ്രവാസി രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്കക്ക് പരിഹാരമായില്ല
Advertising

പുനര്‍ പരീക്ഷയില്‍ നിന്നും ഗള്‍ഫ് സ്കൂളുകളെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്

സിബിഎസ്ഇ പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പരീക്ഷ റദ്ദാക്കിയ നടപടിയില്‍ ഗള്‍ഫിലെ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്കക്ക് പരിഹാരമായില്ല. പുനര്‍ പരീക്ഷയില്‍ നിന്നും ഗള്‍ഫ് സ്കൂളുകളെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ സിബിഎസ്ഇക്ക് കത്ത് അയച്ചു.

Full View

കഴിഞ്ഞ ദിവസം നടന്ന സി.ബി.എസ്.ഇ പത്താം ക്ലാസിലെ കണക്ക് പരീക്ഷയും പന്ത്രണ്ടാം ക്ലാസിലെ ഇക്‌ണോമിക്‌സ് പരീക്ഷയും ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദ് ചെയ്ത നടപടിയാണ് സൗദിയില്‍ നിന്നും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒന്നടങ്കം ആശങ്കയിലാക്കിയിരിക്കുന്നത്. പലരും പരീക്ഷ കഴിയുന്ന തിയതി കണക്കാക്കി നാട്ടില്‍ പോവാനുള്ള ടിക്കറ്റുകള്‍ എടുത്തവരാണ്. ഇവരില്‍ ചിലര്‍ ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോകുന്നവരായതിനാല്‍ ഇനി ടിക്കറ്റ് മാറ്റിയെടുക്കുവാനോ നീട്ടുവാനോ സാധിക്കില്ല. ഇതിനിടയില്‍ ചിലര്‍ ഇന്നലെ തന്നെ നാട്ടിലേക്ക് തിരിച്ചവരും ഉണ്ട്. രക്ഷിതാക്കളുടെ ആശങ്കകള്‍ അറിയിച്ച് സി.ബി.എസ്.ഇക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ശാഫി മീഡിയവണിനോട് പറഞ്ഞു.

നാട്ടിലേക്ക് തിരിച്ചവര്‍ അവരവരുടെ പ്രദേശങ്ങളില്‍ സി.ബി.എസ്.ഇ പരീക്ഷ നടക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിനെ സമീപിച്ച് ആ സ്‌കൂളില്‍ വെച്ച് പരീക്ഷ എഴുതുന്നതിനുള്ള അനുമതി പത്രം വാങ്ങണം. എന്നിട്ട് അത് ഇവിടെ ഹാജരാക്കിയാല്‍ സ്‌കൂള്‍ സി.ബി.എസ്.ഇയുടെ അനുമതിക്കായി സമര്‍പ്പിക്കാമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. രക്ഷിതാക്കളുടെയുടെ വിദ്യാര്‍ത്ഥികളുടെയും പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനും പുന പരീക്ഷ ഒഴിവാക്കി കിട്ടുന്നതിനും സ്‌കൂളിന്റെയും മാനേജ്‌മെന്റിന്റെയും ഭാഗത്ത് നിന്നും എല്ലാവിധ സഹകരണവും സഹായവും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വാഗദാനം ചെയ്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News