സൌദിയുടെ വിവിധ പ്രവിശ്യകളില്‍ ശക്തമായ കാറ്റും മഴയും

Update: 2018-06-05 12:58 GMT
Editor : Jaisy
സൌദിയുടെ വിവിധ പ്രവിശ്യകളില്‍ ശക്തമായ കാറ്റും മഴയും
Advertising

ഒരാഴ്ചയായി ഏറിയും കുറഞ്ഞും പൊടിക്കാറ്റുണ്ട് സൌദിയില്‍

സൌദിയുടെ വിവിധ പ്രവിശ്യകളില്‍ ശക്തമായ കാറ്റും മഴയും തുടങ്ങി. വെള്ളിയാഴ്ച വരെ ശക്തമായ ഇടിക്കും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ വേണമെന്ന് മുന്നറിയിപ്പുണ്ട്.

Full View

ഒരാഴ്ചയായി ഏറിയും കുറഞ്ഞും പൊടിക്കാറ്റുണ്ട് സൌദിയില്‍. ഒപ്പം മഴയും മഞ്ഞു വീഴ്ചയും. തണുപ്പില്‍ നിന്ന് ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് ഇത്. വിവിധ പ്രവിശ്യകളില്‍ ഇന്നലെ രാത്രി മഴ പെയ്തു. ഇന്ന് വൈകുന്നേരത്തോടെ പല പ്രവിശ്യകളിലും മഴ ചാറിത്തുടങ്ങി. രാത്രിയോടെ ഇവ ശക്തമാകും. കനത്ത പൊടിക്കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടാകും. വ്യത്യസ്ത കാലാവസ്ഥയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പുണ്ട്. അലര്‍ജി പ്രശ്നങ്ങള്‍ക്കും ചുമക്കും ഇടയാക്കുന്നതാണ് നിലവിലെ കാലാവസ്ഥ. പൊടിക്കാറ്റ് നേരിടാന്‍ മാസ്ക് ധരിക്കണമെന്നും അറിയിപ്പുണ്ട്. അസീര്‍ അടക്കമുള്ള പ്രവിശ്യകളില്‍ കനത്ത മഞ്ഞു വീഴ്ചയുണ്ടായിരുന്നു കഴിഞ്ഞ ദിവസം. മഴയിലും മഞ്ഞ് വീഴ്ചയിലും ഗതാഗതത്തെയും ജനജീവിതത്തെയും സാരമായി ബാധിച്ചു. മഞ്ഞ്‌ വീഴ്ചയിൽ നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News