എമിഗ്രേഷന്‍ ക്ലിയറന്‍സ്; വിസ ഫെസിലിറ്റേഷന്‍ സെന്ററുകളിലും വന്‍ തിരക്ക്

Update: 2018-06-05 19:33 GMT
Editor : Jaisy
എമിഗ്രേഷന്‍ ക്ലിയറന്‍സ്; വിസ ഫെസിലിറ്റേഷന്‍ സെന്ററുകളിലും വന്‍ തിരക്ക്
Advertising

വെള്ളിയാഴ്ചകളില്‍ മാത്രം വിഎഫ്എസ് കേന്ദ്രങ്ങളില്‍ പാസ്പോര്‍ട്ടിനുള്ള അപേക്ഷ സ്വീകരിക്കുന്നതും തിരക്ക് കൂടാന്‍ കാരണമായി

എമിഗ്രേഷന്‍ ക്ലിയറന്‍സിനുള്ള പാസ്പോര്‍ട്ടുകള്‍ ലഭിക്കാനായി വിസ ഫെസിലിറ്റേഷന്‍ സെന്ററുകളിലും വന്‍ തിരക്ക്. വെള്ളിയാഴ്ചകളില്‍ മാത്രം വിഎഫ്എസ് കേന്ദ്രങ്ങളില്‍ പാസ്പോര്‍ട്ടിനുള്ള അപേക്ഷ സ്വീകരിക്കുന്നതും തിരക്ക് കൂടാന്‍ കാരണമായി. നാട്ടിലേക്ക് മടങ്ങുന്നവര്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തി പ്രയാസത്തിലാവുകയാണ് ഇവിടെ.

Full View

പാസ്പോർട്ട് സേവാ കേന്ദ്രമായ യാമ്പു ടൗണിലെ 'വേഗ' ഓഫീസിലെ തിരക്കാണിത്. ഇന്ത്യൻ കോൺസുലേറ്റ്, വി. എഫ്. എസ് ഉദ്യോഗസ്ഥർ എത്തിയ വെള്ളിയാഴ്ച സേവന കേന്ദ്രത്തിൽ തിരക്കിരട്ടിയാകും. എമിഗ്രേഷന്‍ ക്ലിയറന്‍സുള്ള പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കാനെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. കോൺസുലേറ്റ് ഉദ്യോഗസ്ഥന്റെ സന്ദർശന ദിവസം മാത്രം പാസ്പോർട്ട് പുതുക്കൽ അപേക്ഷ സ്വീകരിച്ചാൽ മതിയെന്ന അധികൃതരുടെ പുതിയ നിർദ്ദേശവും പ്രവാസികൾക്ക് തിരിച്ചടിയായി.

നാട്ടിലേക്ക് എക്സിറ്റ് വിസയിൽ മടങ്ങുന്ന പല കുടുംബങ്ങളും കുട്ടികളുടെ സ്‌കൂൾ ടി.സി അറ്റസ്റ്റേഷൻ ചെയ്യാനെത്തുന്നുണ്ട്. ഇതോടെ ഉദ്യോഗസ്ഥര്‍ക്ക് നിന്നു തിരിയാന്‍ വയ്യാത്ത അവസ്ഥയാണ്. സൗകര്യമുള്ള വിഎഫ്സ് ഓഫീസ് വേണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമാണ്. സാധാരണക്കാരായ ആളുകൾക്ക് ഫോറം പൂരിപ്പിക്കുവാനും മറ്റു സഹായങ്ങൾ നൽകുവാനെത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് സേവനം ചെയ്യാൻ ഇവിടെ സൗകര്യമില്ല. ഇതിന് പരിഹാരം വേണമെന്നതാണ് പ്രവാസികളുടെ ആവശ്യം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News