എണ്ണ വില ബാരലിന് 80 ഡോളറെത്തും വരെ ഉത്പാദനം കൂട്ടുന്ന കാര്യത്തില്‍ പുനരാലോചന ഉണ്ടാകില്ലെന്ന് സൌദി

Update: 2018-06-05 00:26 GMT
Editor : Jaisy
എണ്ണ വില ബാരലിന് 80 ഡോളറെത്തും വരെ ഉത്പാദനം കൂട്ടുന്ന കാര്യത്തില്‍ പുനരാലോചന ഉണ്ടാകില്ലെന്ന് സൌദി
Advertising

സൌദിയുടെ തീരുമാനത്തിന് പിന്നാലെ എണ്ണവില ബാരലിന് 75.47 ആയി ഉയര്‍ന്നു

എണ്ണ വില ബാരലിന് എണ്‍പത് ഡോളറെത്തും വരെ ഉത്പാദനം കൂട്ടുന്ന കാര്യത്തില്‍ പുനരാലോചന ഉണ്ടാകില്ലെന്ന് സൌദി അറേബ്യ.സൌദിയുടെ തീരുമാനത്തിന് പിന്നാലെ എണ്ണവില ബാരലിന് 75.47 ആയി ഉയര്‍ന്നു. ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളില്‍ വരും ദിവസങ്ങളില്‍ എണ്ണവില വീണ്ടും കൂടും. ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നതോടെ സൌദിയിലെ നിര്‍മാണ-വാണിജ്യ-നിക്ഷേപ രംഗത്ത് വന്‍ ഉണര്‍വാണിപ്പോള്‍.

2015 ഓടെ ശക്തമായ ഇടിവാണ് എണ്ണവിലയില്‍ ഉണ്ടായത്. അന്നേറ്റ പരിക്കില്‍ നിന്ന് ഇന്നും മുക്തമല്ല സൌദി വിപണി. പക്ഷേ, കുതിച്ചു കയറുകയാണ് കഴിഞ്ഞയാഴ്ച മുതല്‍ എണ്ണ വില. 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയിലാണിപ്പോള്‍ വില്‍പന. ബാരലിന് 80 ഡോളറിലെത്തിയാല്‍ മാത്രം ഉത്പാദനം കൂട്ടുന്ന കാര്യം ആലോചിച്ചാല്‍ മതിയെന്ന നിലപാടിലാണ് സൌദി. വില കൂട്ടുകയല്ല സൌദിയുടെ ലക്ഷ്യ. മറിച്ച് വിപണയിലെ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയാണെന്നും സൌദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.

എണ്ണ ഉൽപാദന നിയന്ത്രണം തുടരാനുള്ള ഒപെക് തീരുമാനം, ഇറാനെതിരായ ഉപരോധം തുടരാനുള്ള അമേരിക്കയുടെ നീക്കവും ഇതിലെ ഭീതിയും എണ്ണവിലയേറ്റത്തിന് കാരണമായി. ഇന്ത്യയടക്കമുള്ള ഉപഭോക്തൃ രാജ്യങ്ങളുടെ ചങ്കിടിപ്പ് കൂടുമ്പോഴും ചടുലമാണ് സൌദി വിപണി. ഓഹരികള്‍ കുതിച്ചുയര്‍ന്നു. നിര്‍മാണ രംഗത്തും നിക്ഷേപ രംഗത്തും പുത്തനുണര്‍വാണിപ്പോള്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News