മശാഇര്‍ മെട്രോ സര്‍വീസ് ;നിരക്ക് 250ല്‍ നിന്ന് 400 ആക്കി
ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരെ ഹറമിലെത്തിക്കാനുള്ള വിമാന സര്‍വീസ് നിരക്കും കൂട്ടി
പ്രവർത്തന ചെലവ് ഉയർന്നതോടെ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള മശാഇർ മെട്രോ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. 250 റിയാലിൽ നിന്ന് 400 റിയാലാക്കിയാണ് നിരക്ക് കൂട്ടിയത്. ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരെ ഹറമിലെത്തിക്കാനുള്ള വിമാന സര്‍വീസ് നിരക്കും കൂട്ടി. പുതിയ കമ്പനിയുമായി കരാര്‍ ഒപ്പിച്ച സാഹചര്യത്തിലാണ് ഹജ്, ഉംറ മന്ത്രാലയം നിരക്ക് പുതുക്കിയത്.
ഹജ്ജ് തീര്‍ഥാടകരെ വിവിധയിടങ്ങളില്‍ ഹറം പരിധിയിലെ വിവിധയിടങ്ങളില്‍ നിന്ന് പുണ്യ സ്ഥലങ്ങളിലെത്തിക്കുന്ന ട്രെയിന്‍ സംവിധാനമാണ് മശാഈര്‍ മെട്രോ. ഹജ്ജ് ചടങ്ങുകള്‍ നടക്കുന്ന മിനാ, മുസ്ദലിഫ, അറഫ മേഖലകളെ ബന്ധിപ്പിച്ചാണ് സര്‍വീസ്. മശാഇർ മെട്രോ സർവീസ് ആരംഭിച്ചത് 2010ലാണ്. ഇതിന് ശേഷം ആദ്യമായാണ് നിരക്ക് കൂട്ടുന്നത്. കഴിഞ്ഞ വർഷം വരെ 250 റിയാലായിരുന്നു ടിക്കറ്റ് നിരക്ക്. പുതിയ നിരക്ക് 400 റിയാലാണ്. മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയമാണ്
ടിക്കറ്റ് നിരക്ക് ഉയർത്തിയത്. മശാഇർ മെട്രോ പ്രവർത്തിപ്പിക്കുന്നതിന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം ചൈനീസ് കമ്പനിയുമായി കരാർ ഒപ്പു വെച്ചിരുന്നു. സര്‍വീസ് നടത്താനുള്ള കരാര്‍ നിരക്ക് ഉയര്‍ന്നതാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ കാരണം. മശാഇർ മെട്രോ നിരക്ക് ഉയർത്തിയ കാര്യം കഴിഞ്ഞ ദിവസം ഹജ്ജ്, ഉംറ മന്ത്രാലയം സർവീസ് കമ്പനികളെയും സ്ഥാപനങ്ങളെയും അറിയിച്ചു. ആഭ്യന്തര ഹജ് തീർഥാടകരിൽ നിന്ന് ഹജ്ജ്, സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഈടാക്കാവുന്ന വിമാന നിരക്കും മന്ത്രാലയം ഉയർത്തിയിട്ടുണ്ട്. 250 റിയാല്‍ വരെയാണ് നിരക്കിലെ മാറ്റം. അഞ്ചു ലക്ഷം തീർഥാടകർക്ക് യാത്രാ സൗകര്യം നൽകാൻ മശാഇർ മെട്രോക്ക് ശേഷിയുണ്ട്. തിരക്ക് കുറച്ച് സുരക്ഷ കൂട്ടാന്‍ നാലു ലക്ഷം പേര്‍ക്കാണ് നിലവില്‍ സേവനം നല്‍കുന്നത്. മിനായിലും അറഫയിലും മുസ്ദലിഫയിലുമായി ആകെ ഒമ്പതു സ്റ്റേഷനുകളുണ്ട് മശാഈറില്‍.