ആഭ്യന്തര ഹജ്ജ് തീർഥാടകരുടെ ബുക്കിങ് നടപടികള്‍ ഇ-ട്രാക്ക് സംവിധാനം വഴി ആരംഭിച്ചു

Update: 2018-06-05 02:05 GMT
Editor : Jaisy
ആഭ്യന്തര ഹജ്ജ് തീർഥാടകരുടെ ബുക്കിങ് നടപടികള്‍ ഇ-ട്രാക്ക് സംവിധാനം വഴി ആരംഭിച്ചു
Advertising

ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഹജ്ജ് പാക്കേജുകള്‍ തീര്‍ഥാടകര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം

ആഭ്യന്തര ഹജ്ജ് തീർഥാടകരുടെ ബുക്കിങ് നടപടികള്‍ ഇ-ട്രാക്ക് സംവിധാനം വഴി ആരംഭിച്ചു. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഹജ്ജ് പാക്കേജുകള്‍ തീര്‍ഥാടകര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ 15 ദിവസം നേരത്തെയാണ് തീര്‍ഥാടകര്‍ക്ക് സംവിധാനം ലഭിക്കുന്നത്.

Full View

മുൻ വർഷങ്ങളിൽ ദുൽഖഅദ് ഒന്നിനാണ് ഇ-ട്രാക്ക് പുറത്തിറക്കിയിരുന്നത്. രജിസ്ട്രേഷനും അന്ന് തന്നെ ആരംഭിക്കും. ഇതോടെ കുറഞ്ഞ നിരക്കുള്ള പാക്കേജുകള്‍ പെട്ടെന്ന് കണ്ടെത്താന്‍ തീര്‍ഥാടകര്‍ക്ക് പ്രയാസമുണ്ടാക്കിയിതിരുന്നു. ഇതിനാണിപ്പോള്‍ അറുതിയായത്. ഇ ട്രാക്ക് വഴിയാണ് വിവിധ ഹജ്ജ് പാക്കേജുകള്‍ തീര്‍ഥാടകര്‍ക്ക് അറിയാനാവുക.ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പാക്കേജുകള്‍ തീര്‍ഥാടകര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം. ദുല്‍ഖഅദ് ഒന്നിനാണ് ബുക്കിങ് കണ്‍ഫേം ചെയ്യേണ്ടത്. നിരക്കുകൾ കുറഞ്ഞ പാക്കേജുകൾക്കാണ് തീർഥാടകരിൽനിന്ന് ആവശ്യം കൂടുതൽ. ഇത്തരം പാക്കേജുകളിലെ സീറ്റുകൾ വേഗത്തിൽ തീർന്നുപോകാറാണ് പതിവ്. ആദ്യം ബുക്ക് ചെയ്യുന്നവർക്കാണ് സീറ്റുകൾ ലഭിക്കുക. ഇതിനാണ് പുതിയ സംവിധാനത്തോടെ പരിഹാരമാകുന്നത്. ഈ വര്‍ഷം ഏറ്റവും കുറഞ്ഞ നിരക്ക് 3,465 റിയാലാണ്. ഇതില്‍ 10,000 പേര്‍ക്ക് പേര്‍ക്ക് അവസരമുണ്ടാകും. രണ്ടാമത്തെ നിരക്ക് കുറഞ്ഞ പാക്കേജില്‍ 65000 പേര്‍ക്കാണ് അവസരം. നിരക്ക് കുറഞ്ഞ പാക്കേജുകളിലെ കൂടിയ നിരക്ക് 11,905 റിയാലാണ്. ഏറ്റവും നിരക്ക് കുറഞ്ഞ നിരക്കിലെ ആഭ്യന്തര ഹജ്ജ് സര്‍വീസ് പാക്കേജ് നടപ്പിലാക്കാനുള്ള 77 കമ്പനികളെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News