റമദാന്‍ അവസാനത്തിലേക്ക് കടന്നതോടെ ഇരു ഹറമുകളും ഭക്തിസാന്ദ്രമായി

Update: 2018-06-14 12:34 GMT
Editor : Jaisy
റമദാന്‍ അവസാനത്തിലേക്ക് കടന്നതോടെ ഇരു ഹറമുകളും ഭക്തിസാന്ദ്രമായി
Advertising

ഇരു ഹറമുകളിലുമായി ഇരുപതിനായിരത്തോളം പേരാണ് ഭജനമിരിക്കുന്നത്

റമദാന്‍ അവസാനത്തിലേക്ക് കടന്നതോടെ ഭക്തിസാന്ദ്രമാണ് ഇരു ഹറമുകളും. ഇരു ഹറമുകളിലുമായി ഇരുപതിനായിരത്തോളം പേരാണ് ഭജനമിരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചതായി വിശ്വസിക്കുന്ന അവസാന പത്തില്‍ പുലര്‍ക്കാലം വരെ നീളും പ്രാര്‍ഥനകള്‍. രാത്രി നമസ്കാരങ്ങളിലും പ്രാര്‍ഥനകളിലും പങ്കെടുക്കാന്‍ ലക്ഷങ്ങളാണ് എത്തുന്നത്.

പാപമോചനത്തിന്റെ അവസാന പത്ത് ദിനങ്ങളിലാണ് റമദാന്‍. വികാര നിര്‍ഭരമാണ് ഇരു ഹറമുകളും. പ്രാര്‍ഥനകളും രാപ്പകല്‍ നമസ്കാരങ്ങളുമായി നാഥനിലേക്ക് തിരിഞ്ഞിരിപ്പാണ് വിശ്വാസികള്‍. ലക്ഷോപ ലക്ഷങ്ങളാണ് ഇരു ഹറമുകളിലും പ്രാര്‍ഥനയില്‍. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചതായി കരുതുന്ന ഒറ്റപ്പെട്ട രാവുകള്‍ പകലായി മാറുകയാണ് ദൈവഭവനങ്ങളില്‍.

മക്കയില്‍ പള്ളിയുടെ താഴെ നിലയിലും മദീനയില്‍ മുകള്‍ നിലയിലുമാണ് ഇഅ്തിഖാഫ്. രാത്രിയിലെ തറാവീഹ് നമസ്കാരത്തിന് ശേഷം പുലര്‍ച്ച വരെ നീളുന്ന പ്രത്യേക നമസ്കാരവും പ്രാര്‍ഥനയുമുണ്ട്. ഇനിയൊരു റമദാനെ സ്വീകരിക്കാനുണ്ടാകാനിടയില്ലെന്ന ചിന്തയോടെ പാപമോചന പ്രാര്‍ഥന തുടരുകയാണ് വിശ്വാസികള്‍. ഹറമിനൊപ്പം ലോകമെമ്പാടുമുള്ള പള്ളികളിലും വിശ്വാസികള്‍ രാപ്പകല്‍ ഭേദമന്യേ കഴിച്ചു കൂട്ടുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News