ശുചീകരണ തൊഴിലാളികൾക്കായി ഒരുക്കിയ നോമ്പുതുറ ശ്രദ്ധേയമായി
ഉപഭോക്തൃ ഉൽപന്ന വിതരണ രംഗത്തെ ജലീൽ ഹോൾഡിങ്സ് ആണ് ദുബൈ അവീർ മാർക്കറ്റിലെ തൊഴിലാളികൾക്കായി ഗ്രാന്റ് ഹയാത്തിൽ ഇഫ്താർ വിരുന്ന് ഒരുക്കിയത്
ശുചീകരണ തൊഴിലാളികൾക്കായി ആഡംബര ഹോട്ടലിൽ ഒരുക്കിയ നോമ്പുതുറ ശ്രദ്ധേയമായി. ഉപഭോക്തൃ ഉൽപന്ന വിതരണ രംഗത്തെ ജലീൽ ഹോൾഡിങ്സ് ആണ് ദുബൈ അവീർ മാർക്കറ്റിലെ തൊഴിലാളികൾക്കായി ഗ്രാന്റ് ഹയാത്തിൽ ഇഫ്താർ വിരുന്ന് ഒരുക്കിയത്.
വലിയ ഹോട്ടലുകൾ സന്ദർശിക്കാനും അവിടുത്തെ വിഭവങ്ങൾ രുചിക്കാനുമുള്ള സാധാരണ മനുഷ്യരുടെ ആഗ്രഹം പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വേറിട്ട ഈ നോമ്പുതുറ. പങ്കുവെപ്പിന്റെ ആഘോഷവേളയായ റമദാനിൽ സാധാരണ തൊഴിലാളികൾക്കും പരമാവധി ആനന്ദം പ്രദാനം ചെയ്യുവാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഉദ്യമം ആസൂത്രണം ചെയ്തതെന്ന് ജലീൽ ഗ്രൂപ്പ് ചെയർമാൻ എം.വി. കുഞ്ഞുമുഹമ്മദ് ഹാജി പറഞ്ഞു. 120 തൊഴിലാളികളെയാണ് ഇഫ്താറിന് ക്ഷണിച്ചത്. അവരെ ലേബർ ക്യാമ്പുകളിൽ നിന്ന് പ്രത്യേക വാഹനമൊരുക്കി ഹോട്ടലിലെത്തിച്ചു.
ദുബൈ നഗരസഭ അസറ്റ് മാനേജ്മെൻറ് വിഭാഗം മേധാവി ഫൈസൽ ജുമ അൽ ബദൈവി, മാർക്കറ്റ് പ്ലാനിങ് സെക്ഷൻ മാനേജർ ഫൈസൽ അബ്ദുല്ല, ദുബൈ ഇക്കണോമിക് ഡിപ്പാർട്മെൻറ് ഡയറക്ടർ ഹസ്സൻ അലി, ജലീൽ ഗ്രൂപ്പ് എം.ഡി സമീർ കെ.മുഹമ്മദ്, ജലീൽ ഗ്രൂപ്പ് എക്സി. ഡയറക്ടർ അബ്ദുൽ ഗഫൂർ കെ. മുഹമ്മദ്, േകാർപ്പറേറ്റ് അൈഡ്വസർ പ്രേം കുമാർ, ജലീൽ കാഷ് ആൻറ് കാരി ജനറൽ മാനേജർ അർജുൻ വിശ്വനാഥൻ തുടങ്ങിയവർ സംബന്ധിച്ചു.