ഒമാൻ-ഇന്ത്യ ബഹിരാകാശ സഹകരണം: ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Update: 2018-06-17 09:42 GMT
Editor : Jaisy
ഒമാൻ-ഇന്ത്യ ബഹിരാകാശ സഹകരണം: ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Advertising

സമാധാന ആവശ്യങ്ങൾക്ക്​ ബഹിരാകാശം ഉപയോഗിക്കുന്നത്​ സംബന്ധിച്ച ഭാവി പ്രവർത്തനങ്ങളിൽ ഇനി ഇരുരാജ്യങ്ങളും സഹകരിക്കും

ഒമാൻ-ഇന്ത്യ ബഹിരാകാശ സഹകരണത്തില്‍ ധാരണാപത്രത്തിന്​ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. സമാധാന ആവശ്യങ്ങൾക്ക്​ ബഹിരാകാശം ഉപയോഗിക്കുന്നത്​ സംബന്ധിച്ച ഭാവി പ്രവർത്തനങ്ങളിൽ ഇനി ഇരുരാജ്യങ്ങളും സഹകരിക്കും.

Full View

കരാർ പ്രകാരം ഒമാന്റെ ബഹിരാകാശ ഗവേഷണ പദ്ധതികൾക്ക്​ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ സഹായവും ലഭ്യമാകും. ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനവേളയിലാണ് ​ഐ.എസ്​.ആർ.ഒയും ഒമാൻ ഗതാഗത-വാർത്താ വിനിമയ മന്ത്രാലയവും ചേർന്ന്​ ബഹിരാകാശ രംഗത്തെ സഹകരണം സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടത്​. സ്പേസ്​ സയൻസ്​, സാങ്കേതികത, ഭൂമിയുടെ റിമോട്ട്​ സെൻസിങ്​, സാറ്റലൈറ്റ്​ അടിസ്ഥാനമായ നാവിഗേഷൻ, അന്യ ഗ്രഹങ്ങളിലേക്കുള്ള പര്യവേക്ഷണം, ബഹിരാകാശ വാഹനങ്ങളുടെ ഉപയോഗം തുടങ്ങി വിവിധ മേഖലകളിൽ പരസ്പരം സഹകരിച്ച്​ പ്രവർത്തിക്കുന്നതിനാണ്​ ധാരണാപത്രത്തിൽ വ്യവസ്ഥയുള്ളത്​. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ഭാവി പ്രവർത്തനങ്ങൾക്ക്​ ​ഐ.എസ്​.ആർ.ഒ/ഡിപ്പാർട്ട്മെന്റ്​ ഓഫ്​ സ്പേസ്​ പ്രതിനിധികളെയും ഗതാഗത വാർത്താവിനിമയ മന്ത്രാലയം പ്രതിനിധികളെയും ഉൾപ്പെടുത്തി ജോ.വർക്കിങ്​ കമ്മിറ്റി രൂപവത്കരിക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News