വനിതകള്‍ വാഹനവുമായി രംഗത്ത്; സ്വാഗതം ചെയ്ത് പുരുഷ സമൂഹം

രാജ്യത്തെ ചടുലമാക്കാനും പുതിയ നീക്കം സഹായിക്കുമെന്ന് ഇവര്‍ പറയുന്നു

Update: 2018-06-25 02:41 GMT
Advertising

സൌദി വനിതകള്‍ വാഹനവുമായി രംഗത്തിറങ്ങിയതോടെ പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട് രാജ്യത്തെ പുരുഷ ജനത. രാജ്യത്തെ ചടുലമാക്കാനും പുതിയ നീക്കം സഹായിക്കുമെന്ന് ഇവര്‍ പറയുന്നു. തീരുമാനം ദഹിക്കാത്ത പഴയ തലമുറയിലെ ചിലര്‍ക്കും ചെറുപ്പത്തിന്റെ മറുപടിയുണ്ട്.

സൌദി പെണ്‍കുട്ടികളെ വാഹനമോടിക്കാന്‍ പഠിപ്പിച്ചവരില്‍ എറെയും ഉപ്പമാരാണ്. വനിതാ ശാക്തീകരണം രാജ്യത്തിന്റെ ശാക്തീകരണമായി കരുതുന്നു അവര്‍. എന്നാല്‍ ചെറുപ്പം മുതലേ പെണ്‍കുട്ടികളെ നിരുത്സാഹപ്പെടുത്തുന്ന പഴയ തലമുറയില്‍ പെടും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ വാദിഹ് അല്‍ മര്‍സൂക്കി. മൂന്ന് പെണ്‍മക്കളുള്ള ഇദ്ദേഹം വനിതാ ഡ്രൈവിങ് കാര്യത്തില്‍ ശുഭാപ്തി വിശ്വാസക്കാരനല്ല.

രാജ്യത്ത് വനിതകള്‍ക്ക് പിന്തുണയുമായി എത്തിയവരില്‍‌ ഭൂരിഭാഗവും ഭര്‍ത്താക്കന്മാരും പിതാക്കളും സഹോദരന്മാരുമാണ്. ജീവിതം പ്രയാസരഹിതമാക്കുന്നതാണ് ഭരണകൂട തീരുമാനമെന്ന് വിശ്വസിക്കുന്നു ഇവര്‍.

Tags:    

Similar News