യു.എ.ഇ മന്ത്രിതലസംഘം ഇന്ത്യയിലെത്തി; സുപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കും

പശ്ചിമേഷ്യയുടെ ഭദ്രതക്കും കെട്ടുറപ്പിനും ഇന്ത്യക്ക് നിർണായക റോൾ വഹിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് യു.എ.ഇ സംഘം പങ്കുവെച്ചത്

Update: 2018-06-26 02:26 GMT
Advertising

അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യു.എ.ഇ വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തിലെ സംഘം ഇന്ത്യയിലെത്തി. ഈ മാസം 30 വരെ നീളുന്ന സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കും.

പശ്ചിമേഷ്യയുടെ ഭദ്രതക്കും കെട്ടുറപ്പിനും ഇന്ത്യക്ക് നിർണായക റോൾ വഹിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് യു.എ.ഇ സംഘം പങ്കുവെച്ചത് . പ്രവാസിക്ഷേമം ഉൾപ്പെടെയുള്ള കാര്യങ്ങളും ഉഭയകക്ഷി ചർച്ചയിൽ കടന്നു വരും.

ഇന്ത്യയിൽ എണ്ണസംഭരണ കേന്ദ്രങ്ങൾ തുടങ്ങാനുള്ള തീരുമാനം നടപ്പാക്കിയതിനു പിന്നാലെയാണ് യു.എ.ഇ മന്ത്രിയുടെ സന്ദർശനം എന്ന പ്രത്യേകത കൂടിയുണ്ട്. യു .എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ് യാനും സംഘവും പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, കാബിനറ്റ് മന്ത്രിമാർ എന്നിവരുമായി ചർച്ച നടത്തും. മുംബൈ ഉൾപ്പെടെ വിവിധ ഇന്ത്യൻ നഗരങ്ങളിലും സന്ദരശനമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനവും അബുദബി കിരീടാവകാശിയും യു.എ.ഇ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാന്റെ ഇന്ത്യാ സന്ദർശനവും ഏറെ വിജയകരമായിരുന്നു. സാമ്പത്തിക, നിക്ഷേപ മേഖലക്കൊപ്പം എണ്ണ പര്യവേക്ഷണം, ഖനനം തുടങ്ങിയ മേഖലകളിൽ രൂപപ്പെടുത്തിയ കരാറുകളുടെ വിലയിരുത്തലും ദൽഹിയിൽ നടക്കും. യുഎഇയുടെ ലോവർ സുകൂം എണ്ണപ്പാടത്തിന്റെ പത്തു ശതമാനം ഓഹരി ഇന്ത്യൻ കൺസോർഷ്യത്തിനു കൈമാറുക മാത്രമല്ല, ഇന്ത്യയിൽ എണ്ണസംഭരണികൾ ആരംഭിക്കാനും യു.എ.ഇ തീരുമാനിച്ചത് മികച്ച നേട്ടമായാണ് വിലയിരുത്തപ്പെടുന്നത് .

Tags:    

Similar News