വനിതകള്‍ക്ക് ഡ്രൈവിങ് അനുമതി; ലൈസന്‍സ് അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
ഒന്നര ലക്ഷത്തോടടുക്കുകയാണ് സൌദിയിലെ വനിതാ ലൈസന്‍സ് അപേക്ഷകരുടെ എണ്ണം.
ഡ്രൈവിങ് അനുവദിച്ചതിന് പിന്നാലെ സൌദിയില്‍ ലൈസന്‍സിന് അപേക്ഷിച്ച വനിതകളുടെ എണ്ണം ഒന്നരലക്ഷത്തോളമായി. ടെസ്റ്റ് പാസാകുന്നവര്‍ക്ക് അതി വേഗത്തില്‍ ലൈസന്‍സുകള്‍ അനുവദിക്കും. മലയാളികള്‍ ഉള്‍പ്പെടെ വിദേശികളും ലൈസന്‍സ് നേടിത്തുടങ്ങിയിട്ടുണ്ട്.
ഒന്നര ലക്ഷത്തോടടുക്കുകയാണ് സൌദിയിലെ വനിതാ ലൈസന്‍സ് അപേക്ഷകരുടെ എണ്ണം. റിയാദിലെ പ്രിന്‍സസ് നൂറ സര്‍വകലാശാല സഹകരണത്തോടെ നടത്തുന്ന ഡ്രൈവിങ് സ്കൂളില്‍ അപേക്ഷകര്‍ അയ്യായിരം കവിഞ്ഞു. വേഗത്തില്‍ ലൈസന്‍സ് അനുവദിക്കാനുള്ള ശ്രമത്തിലാണ് ട്രാഫിക് വിഭാഗം.
അതിനിടെ വ്യാപകമായി ഇറങ്ങിയിട്ടില്ല സൌദി വനിതകള്‍. ഘട്ടം ഘട്ടമായുള്ള മാറ്റമാകും വനിതാ ഡ്രൈവിങ് രംഗത്ത് പ്രകടമാകുക. മലയാളികളടക്കം ലൈസന്‍സ് നേടിക്കഴിഞ്ഞു. വാഹനമോടിക്കുക എന്നതിനേക്കാള്‍ ലൈസന്‍സ് സ്വന്തമാക്കുകയെന്ന സ്വ്പനത്തിന് പിറകെയാണ് കുറേപേര്‍. വാരാന്ത്യ ദിനമായതോടെ ഇന്നുമുതല്‍ കൂടുതല്‍ പേര്‍ നിരത്തിലിറങ്ങുമെന്നുറപ്പ്.