ഇഖാമ കാശുമായി സ്‌പോണ്‍സര്‍ മുങ്ങി; ഒന്നര വര്‍ഷമായി ഒറ്റപ്പെട്ട മലയാളി നാട്ടിലേക്ക്

മാസങ്ങളുടെ അലച്ചിലിനൊടുവില്‍ സ്‌പോണ്‍സറെ കണ്ടെത്തി. നാട്ടിലേക്ക് എക്‌സിറ്റ് ആവശ്യപ്പെട്ട അബൂബക്കറിനോട് സ്‌പോണ്‍സര്‍ വീണ്ടും കാശ് ആവശ്യപ്പെട്ടു.

Update: 2018-07-11 05:46 GMT
Advertising

ഇഖാമ പുതുക്കുന്നതിന് നല്‍കിയ കാശുമായി സ്‌പോണ്‍സര്‍ മുങ്ങിയതോടെ സൗദിയിലെ ദമ്മാമില്‍ ഒരു വര്‍ഷമായി താമസ രേഖയില്ലാതെ കുടുങ്ങിയ മലയാളിയെ നാട്ടിലേക്ക് തിരിച്ചയച്ചു. മംഗലാപുരം സ്വദേശി അബൂബക്കറാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചത്.

വര്‍ഷങ്ങളായി ദമ്മാമില്‍ വിവിധ ജോലികള്‍ ചെയ്തു വരികയായിരുന്നു അബൂബക്കര്‍. ഫ്രീ വിസയിലായിരുന്നു ജോലി. അവസാനം ജോലി ചെയ്തത് തുണിക്കടയില്‍. ഇതിനിടെ ഇഖാമ പുതുക്കുന്നതിന് സ്‌പോണ്‍സറെ തുക ഏല്‍പ്പിച്ചു. അതോടെ കാശടക്കാതെ സ്‌പോണ്‍സര്‍ മുങ്ങിയെന്നാണ് പരാതി.

ജോലി നഷ്ടപ്പെട്ടതോടെ താമസവും ഭക്ഷണവും മുട്ടി. ഇതോടെ സ്‌പോണ്‍സറെ തേടി ഹഫര്‍ ബാത്തിനിലേക്ക്. മാസങ്ങളുടെ അലച്ചിലിനൊടുവില്‍ സ്‌പോണ്‍സറെ കണ്ടെത്തി. നാട്ടിലേക്ക് എക്‌സിറ്റ് ആവശ്യപ്പെട്ട അബൂബക്കറിനോട് സ്‌പോണ്‍സര്‍ വീണ്ടും കാശ് ആവശ്യപ്പെട്ടു. ഇതോടെ സുമനസ്സുകളുടെ സഹായത്തോടെ നാട്ടിലേക്ക് പോവുകയായിരുന്നു അബൂബക്കര്‍.

Full View
Tags:    

Similar News