യു.എ.ഇയിലെത്തുന്നവര്‍ക്ക് വാറ്റ് തിരിച്ചുനല്‍കും

യു.എ.ഇ. നിവാസികളല്ലാത്ത വിനോദ സഞ്ചാരികൾക്കാണ് സാധനങ്ങൾ വാങ്ങുമ്പോൾ നൽകേണ്ടി വരുന്ന നികുതി തിരിച്ചു നൽകുന്നത്. ഈ പണം തിരികെ നൽകാൻ പ്രത്യേക ഔട്ട്‍ലെറ്റുകൾ സ്ഥാപിക്കും.

Update: 2018-07-12 01:38 GMT
Advertising

യു.എ.ഇ. സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് വാറ്റ് തിരികെ നൽകാൻ മന്ത്രിസഭാ തീരുമാനം. കാര്യക്ഷമമായ നികുതി സംവിധാനം രാജ്യത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ചില്ലറ വിൽപ്പനശാലകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇത് രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയെ പുഷ്ഠിപ്പെടുത്തുമെന്നും ലോകത്തെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി നിലനിർത്തുമെന്നും ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ അധികൃതർ അറിയിച്ചു. നികുതി പിരിവിലും അനുബന്ധ സേവനങ്ങളിലും മറ്റും കഴിവ് തെളിയിച്ച അന്താരാഷ്ട്ര സ്ഥാപനവുമായി ചേർന്നായിരിക്കും പദ്ധതി നടപ്പാക്കുന്നത്.

യു.എ.ഇ. നിവാസികളല്ലാത്ത വിനോദ സഞ്ചാരികൾക്കാണ് സാധനങ്ങൾ വാങ്ങുമ്പോൾ നൽകേണ്ടി വരുന്ന നികുതി തിരിച്ചു നൽകുന്നത്. ഈ പണം തിരികെ നൽകാൻ പ്രത്യേക ഔട്ട്‍ലെറ്റുകൾ സ്ഥാപിക്കും. പ്രാദേശിക സമ്പദ്‍വ്യവസ്ഥക്ക് വിനോദസഞ്ചാരികൾ നൽകുന്ന താങ്ങ് വളരെ വലുതാണ്. 2017 ൽ 123 മില്ല്യൺ യാത്രികരാണ് യു.എ.ഇ. വിമാനത്താവളങ്ങൾ വഴി എത്തിയത്. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 11.3 ശതമാനമാണ് വിനോദസഞ്ചാരത്തിലൂടെ ലഭിച്ചത്. ഇത് ഏകദേശം 154.1 ബില്ല്യൺ ദിർഹം വരും.

Tags:    

Similar News