ജിദ്ദ വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ വരവ് ആരംഭിച്ചു

തമിഴ്നാട്ടില്‍ നിന്നുള്ള 420 ഹാജിമാരാണ് ആദ്യ സംഘത്തില്‍ ഉണ്ടായിരുന്നത്

Update: 2018-07-30 06:20 GMT
Advertising

ഹജ്ജിനായി ജിദ്ദ വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ വരവ് ആരംഭിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള 420 ഹാജിമാരാണ് ആദ്യ സംഘത്തില്‍ ഉണ്ടായിരുന്നത്. മദീന വഴിയുള്ള തീര്‍ഥാടക പ്രവാഹം തുടരുകയാണ്. കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ബുധനാഴ്ച ജിദ്ദയിലെത്തും.

Full View

ഇന്നലെ രാവിലെ 8.40 ന് ജിദ്ദ വഴിയുള്ള ആദ്യ വിമാനം എത്തിയത്. ഇതിനു പിന്നാലെ ഔരംഗാബാദ്, ചെന്നൈ, മുംബൈ, നാഗപൂര്‍ എന്നിവടങ്ങളില്‍ നിന്നായി 3.200 ഹാജിമാരാണ് ഇന്ന് ജിദ്ദയില്‍ എത്തിയത്. ആദ്യ സംഘം ഉച്ചക്ക് ഒരു മണിയോടെ മക്കയിലെ താമസ സ്ഥലത്തെത്തി. ഹാജിമാരെ സ്വികരിക്കാന്‍ ഇന്ത്യൻ അംബാസഡർ അഹമദ് ജാവേദ്, കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് എന്നിവര്‍ വിമാനത്താവളത്തിലെത്തി. മക്കയില്‍വളണ്ടിയര്‍മാരും സഹായത്തിനുണ്ടായിരുന്നു. ഹാജിമാര്‍‌ക്കുള്ള സേവനങ്ങളെല്ലാം ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ സജ്ജമാണ്. ആഗസ്ത് ഒന്നിനാണ് അദ്യ മലയാളി ഹാജിമാര്‍ ജിദ്ദ വഴി മക്കയില്‍ എത്തുക.

Tags:    

Similar News