കേരളത്തില്‍ നിന്നുളള ആദ്യ ഹജ്ജ് വിമാനം നാളെ

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ഥാടകരോടൊപ്പം എത്തുന്നവര്‍ക്ക് ഹജ്ജ് ക്യാംപില്‍ താമസിക്കാനാവില്ല. എന്നാല്‍ നിബന്ധനകളോടെ രാത്രി 9 മണി വരെ തീര്‍ഥാടകരുടെ കൂടെ ചെലവഴിക്കാം.

Update: 2018-07-31 03:19 GMT
ഫയല്‍ചിത്രം
Advertising

കേരളത്തില്‍ നിന്നുളള ആദ്യ ഹജ്ജ് വിമാനം നാളെ പുറപ്പെടും. പുലര്‍ച്ചെ പുറപ്പെടുന്ന ഹജ്ജ് വിമാനം മന്ത്രി കെ ടി ജലീല്‍ ഫ്ലാഗ് ഓഫ് ചെയ്യും. ഹജ്ജ് ക്യാംപിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും.

പുലര്‍ച്ചെ ഒരു മണിക്ക് മന്ത്രി കെ ടി ജലീല്‍ ആദ്യ ഹജ്ജ് വിമാനം ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ കേരളത്തില്‍ നിന്നുളള തീര്‍ഥാടര്‍ പുണ്യഭൂമിയിലേക്ക് തിരിക്കും. 1.55നാണ് ആദ്യ വിമാനം പുറപ്പെടുക. രണ്ട് വിമാനങ്ങളിലായി 810 പേരാണ് യാത്രയാകുന്നത്. നാളെ ഹജ്ജിന് പോകുന്ന എല്ലാ തീര്‍ഥാടകരും ഇന്ന് തന്നെ നെടുമ്പാശേരിയിലെ ഹജ്ജ് ക്യംപിലെത്തണം. മുഖ്യമന്ത്രി പിണറായി വിജയനാണ് ക്യാംപിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തുക.

Full View

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ഥാടകരോടൊപ്പം എത്തുന്നവര്‍ക്ക് ഹജ്ജ് ക്യാംപില്‍ താമസിക്കാനാവില്ല. എന്നാല്‍ നിബന്ധനകളോടെ രാത്രി 9 മണി വരെ തീര്‍ഥാടകരുടെ കൂടെ ചെലവഴിക്കാം.

ലക്ഷദ്വീപില്‍ നിന്നുളള തീര്‍ഥാടകര്‍ എട്ടാം തീയ്യതിയാണ് ഹജ്ജിനായി പുറപ്പെടുക. ഇത്തവണ റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ഹെല്‍പ് ഡെസ്ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Tags:    

Similar News