ഒമാനിൽ രജിസ്റ്റർ ചെയ്യുന്ന വിവാഹങ്ങളുടെ എണ്ണം കുറഞ്ഞതായി കണക്കുകള്‍
അതേസമയം വിവാഹ മോചന കേസുകളുടെ എണ്ണം വർധിച്ചതായും ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ 2015 മുതൽ 2017 വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു
ഒമാനിൽ രജിസ്റ്റർ ചെയ്യുന്ന വിവാഹങ്ങളുടെ എണ്ണം കുറഞ്ഞതായി കണക്കുകള്‍. അതേസമയം വിവാഹ മോചന കേസുകളുടെ എണ്ണം വർധിച്ചതായും ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ 2015 മുതൽ 2017 വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
ചെലവുകളിലെ വർധനവ് മൂലം വിവാഹം വൈകുന്നത് ദമ്പതികളുടെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നതായി സാമൂഹിക ഗവേഷകനായ ഖാലിദ് താബൂക്ക് പറയുന്നു. വിവാഹ ജീവിതത്തെ കുറിച്ച അവബോധത്തിന്റെ കുറവും വിവാഹത്തിന്റെ മുമ്പ് ചെയ്യേണ്ട വൈദ്യ പരിശോധനകളെ കുറിച്ച അറിവില്ലായ്കയും ചില കേസുകളിൽ വിവാഹമോചനത്തിന് കാരണമാകുന്നുണ്ട്. വിവാഹ ചെലവുകൾ കുറക്കേണ്ടതിന്റെയും ശരിയായ വയസിൽ വിവാഹം കഴിക്കേണ്ടതിന്റെയും ആവശ്യകതകളെ കുറിച്ചും ഒപ്പം വിവാഹ ജീവിതത്തെ കുറിച്ചുള്ള ശരിയായ അവബോധവും യുവതി,യുവാക്കൾക്ക് പകർന്ന് നൽകേണ്ടതുണ്ടെന്നും താബൂക്ക് പറയുന്നു. വിവാഹത്തിന് ഒരുങ്ങുന്നവർക്ക് സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ കൗൺസലിങ് നൽകി വരുന്നുണ്ടെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഫാമിലി കൗൺസലിങ് ആന്റ് ഗൈഡൻസ് വിഭാഗം അസി.ഡയറക്ടർ വദാ സാലിം അൽ അലവി പറഞ്ഞു.